
അഹങ്കാരിയാണെന്ന് മറ്റുള്ളവർ ചിന്തിക്കുന്നതാണോ അവസരങ്ങൾ കുറയാൻ കാരണം: അനാർക്കലി മരിക്കാർ
മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് അനാർക്കലി മരിക്കാർ. ആനന്ദം എന്ന സിനിമലൂടെയായിരുന്നു അനാർക്കലിയുടെ ചലച്ചിത്രജീവിതത്തിന്റെ തുടക്കം. അടുത്തിടെ പുറത്തിറങ്ങിയ ഗഗനചാരി, മാന്ദാകിനി, സുലൈഖ മൻസിൽ തുടങ്ങിയ സിനിമകളിലെ അനാർക്കലിയുടെ പ്രകടനം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. സോഷ്യൽ മീഡിയയിലെയും നിറ സാന്നിധ്യമാണ് അനാർക്കലി. ഇപ്പോഴിതാ ഒരഭിമുഖത്തിൽ തന്റെ സിനിമായാത്രകൾ ഓർത്തെടുക്കുകയാണ് അനാർക്കലി- ചില സിനിമകൾ കഴിയുമ്പോൾ തോന്നും ഇനി കൂടുതൽ സിനിമകൾ തേടിയെത്തുമെന്ന്. ഉയരെ കഴിഞ്ഞപ്പോഴായിരുന്നു ഈ തോന്നൽ ആദ്യം. ഒന്നും സംഭവിച്ചില്ല. ചെറിയ നിരാശ തോന്നി. എന്നാൽ മറ്റ്…