
കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു: 2 സൈനികർക്ക് പരുക്ക്
ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ 48 മണിക്കൂറിലേറെയായി തുടരുന്ന, ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികനെ കാണാതാവുകയും രണ്ടു പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. കൊകോരെനാഗിലെ നിബിഡ വനങ്ങളിൽ ഭീകരരെ തുരത്താൻ സൈന്യവും ജമ്മു കശ്മീർ പൊലീസും ആരംഭിച്ച സംയുക്ത ഓപ്പറേഷനിടെ 3 ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു. ബുധനാഴ്ച പുലർച്ചെയുണ്ടായ വെടിവയ്പ്പിൽ കരസേനയിലെ രണ്ടു ഉദ്യോഗസ്ഥരും ഒരു പൊലീസുകാരനുമാണ് വീരമൃത്യു വരിച്ചത്. കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ് ധൻചോക്, ജമ്മു കശ്മീർ പൊലീസ് ഡപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ…