മുതിർന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദന് യാത്ര മൊഴിയേകി കേരളം; ഭൌതിക ശരീരം ശാന്തി കവാടത്തിൽ സംസ്കരിച്ചു, അന്ത്യയാത്രയെ അനുഗമിച്ച് മുഖ്യമന്ത്രി

അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന് വികാര നിര്‍ഭര യാത്രയയപ്പ്. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിൽ ഔദ്യോഗിക ബഹുമതികളോടെ ശാന്തി കവാടത്തിലായിരുന്നു സംസ്കാരം. ജന്മനാട്ടിലും പതിറ്റാണ്ടുകൾ നീണ്ട കര്‍മ്മമേഖലയായിരുന്ന എകെജി സെന്ററിലും അന്ത്യാഭിവാദ്യം അര്‍പ്പിക്കാൻ നിരവധി പേരെത്തി. മുദ്രാവാക്യം വിളിച്ച് അഭിവാദ്യം അര്‍പ്പിച്ചാണ് സഖാക്കളും സഹപ്രവര്‍ത്തകരും ആനത്തലവട്ടം ആനന്ദനെ യാത്രയാക്കിയത്. അവസാന വിശ്രമം ശാന്തിക വാടത്തിൽ മതിയെന്ന ആനത്തലവട്ടത്തിന്‍റെ ആഗ്രഹം കണക്കിലെടുത്തായിരുന്നു ക്രമീകരണങ്ങളത്രയും. പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും അടക്കം സംസ്ഥാനത്തേയും ജില്ലയിലേയും മുതിര്‍ന്ന…

Read More

ആനത്തലവട്ടം ആനന്ദന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും; 11 മണിമുതൽ എകെജി സെന്ററിൽ പൊതുദർശനം

മുതിർന്ന സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ചിറയിൻകീഴിലെ വീട്ടിലുള്ള മൃതദേഹം രാവിലെ എകെജി സെന്ററിൽ പൊതുദർശനത്തിന് വെക്കും. രാവിലെ 11 മണി മുതലായിരിക്കും പൊതു ദർശനം. രണ്ട് മണി മുതൽ സി.ഐ.ടി.യു ഓഫീസിലും പൊതുദർശനമുണ്ടാകും. വൈകുന്നേരം അഞ്ച് മണിക്ക് തൈക്കാട് ശന്തികവാടത്തില്‍ മൃതദേഹം സംസ്കരിക്കും. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു ആനത്തലവട്ടം ആനന്ദൻ അന്തരിച്ചത്. 86 വയസായിരുന്നു. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവുമാണ്. മൂന്ന് തവണ എം.എൽഎയായിരുന്നു.,കയർ തൊഴിലാളികളെ സംഘടിപ്പിച്ചാണ് ട്രേഡ്…

Read More

“തൊഴിലാളി പ്രസ്ഥാനത്തിന് വേണ്ടി സ്വന്തം ജീവിതം സമർപ്പിച്ച നേതാവ്”; ആനത്തലവട്ടം ആനന്ദന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിനുവേണ്ടി സ്വന്തം ജീവിതം തന്നെ സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു ആനത്തലവട്ടം ആനന്ദൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ കരുത്തുറ്റ സംഘാടനും ട്രേഡ് യൂണിയൻ നേതാവുമായിരുന്നു ആനത്തലവട്ടം ആനന്ദൻ. തൊഴിലാളികളുടെ പൊതുവിലും, കയർതൊഴിലാളികളുടെ പ്രത്യേകിച്ചും അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ആനത്തലവട്ടം, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെടുക്കുന്നതിലും അതിന് വിപുലമായ ജനസ്വീകാര്യത ഉണ്ടാക്കുന്നതിലും വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യം ഉള്ളതാണെന്നും അദ്ദേഹം അനുശോചന കുറിപ്പിൽ പറഞ്ഞു. ആനത്തലവട്ടം ആനന്ദന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചന…

Read More

ആനത്തലവട്ടം ആനന്ദനെ അനുസ്മരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ; പാർട്ടിക്കും കേരളത്തിലെ തൊഴിലാളി വർഗത്തിനും തീരാനഷ്ടം

മുതിർന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ മരണത്തിൽ അനുസ്മരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ആനത്തലവട്ടം ആനന്ദന്റെ വിയോഗം കമ്മ്യൂണിസ്റ്റ് പാർട്ടിക്കും കേരളത്തിലെ തൊഴിലാളി വർഗത്തിനും തീരാനഷ്ടമെന്ന് ഇ പി ജയരാജൻ പ്രതികരിച്ചു.കഴിഞ്ഞ ദിവസം അദ്ദേഹത്തെ കണ്ടിരുന്നു, രോഗം മൂർച്ഛിച്ച അവസ്ഥയിലായിരുന്നു. 60 വർഷക്കാലം കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ തൊഴിലാളികളെ സംഘടിപ്പിച്ച്  പടി പടിയായി ഉയർന്നുവന്ന അദ്ദേഹം, തൊഴിലാളി പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവായി. തൊഴിലാളികളുടെ താത്പര്യങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിച്ചു, അദ്ദേഹത്തിന്റെ മുൻപിൽ എപ്പോഴും തൊഴിലാളി…

Read More

‘തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ച് അവർക്ക് വേണ്ടി പ്രവർത്തിച്ച നേതാവ്’; ആനത്തലവട്ടം ആനന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ്

മുതിർന്ന സിപിഐഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുശോചിച്ചു. “തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി അക്ഷീണം പ്രയത്നിച്ച മികച്ച ട്രേഡ് യൂണിയന്‍ നേതാവായിരുന്നു ആനത്തലവട്ടം. തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലെല്ലാം അവരുടെ ശബ്ദമായി അവര്‍ക്കൊപ്പം നില്‍ക്കാന്‍ ആനത്തലവട്ടത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ നിര്യാണം ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ക്ക് തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഖത്തില്‍ പങ്കുചേരുന്നു” എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Read More