സ്പീക്കർ എ.എൻ ഷംസീറിന്റെ പരാതി ; വന്ദേഭാരത് ടിടിഇക്ക് എതിരായ അച്ചടക്ക നടപടി പിൻവലിച്ച് റെയിൽവേ

വന്ദേഭാരത് എക്‌സ്പ്രസിൽ സ്പീക്കർ എ എന്‍ ഷംസീറിന്റെ സുഹൃത്തിന്‍റെ അനധികൃത യാത്ര ചോദ്യം ചെയ്ത ടിടിഇക്കെതിരായ അച്ചടക്ക നടപടി പിൻവലിച്ച് റെയിൽവേ.യൂണിയനുകൾ സമ്മർദം ശക്തമാക്കിയതിന് പിന്നാലെയാണ് റെയിൽവേയുടെ തീരുമാനം. സ്പീക്കർ എ എൻ ഷംസീറിന്റെ പരാതി പ്രകാരമായിരുന്നു വന്ദേഭാരതിലെ ജോലിയിൽ നിന്ന് നീക്കിയത്.സംഭവം വൻ വിവാദമാകുകയും യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തതോടെ അധികൃതർ തീരുമാനം പിന്‍വലിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സംഭവം നടക്കുന്നത്. കുടംബത്തോടൊപ്പം വന്ദേ ഭാരതിന്‍റെ എക്സിക്യൂട്ടീവ് ക്ലാസിൽ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു സ്പീക്കർ എ എൻ ഷംസീർ….

Read More

‘ഗവർണർ പരിണിത പ്രജ്ഞനനല്ല’; സ്പീക്കർ എ എൻ ഷംസീറിനെ തള്ളി മന്ത്രി വി ശിവൻകുട്ടി

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരിണിത പ്രജ്ഞനായ വ്യക്തിയല്ലെന്ന് മന്ത്രി ശിവൻകുട്ടി. സ്പീക്കര്‍ എ എൻ ഷംസീറിന്റെ ഇന്നലത്തെ പ്രതികരണത്തിനുള്ള പരോക്ഷ മറുപടിയിലാണ് മന്ത്രിയുടെ വിമര്‍ശനം. വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും ഗവർണർ പരിണിതപ്രജ്ഞനായ വ്യക്തിയല്ലെന്നും സംസ്കാരമുള്ള ഒരാളുടെ വായിൽ നിന്ന് വരുന്ന പ്രയോഗങ്ങളല്ല ഗവർണറിൽ നിന്ന് ഉണ്ടാകുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. എസ്എഫ്ഐ വിദ്യാർത്ഥികളെ ബ്ലഡി ക്രിമിനൽസ് എന്നാണ് ഗവര്‍ണര്‍ വിളിച്ചത്. വിദ്യാർഥികൾ സമരം ചെയ്യാൻ കാരണം ഈ ഗവർണറുടെ ഏകാധിപത്യ നിലപാടുകളും പരാമർശങ്ങളുമാണ്. സ്വാതന്ത്ര്യ സമരത്തിലും…

Read More

‘മിത്ത് ദൈവ നിന്ദയല്ല’; സ്പീക്കര്‍ എഎൻ ഷംസീറിനെ പിന്തുണച്ച്‌ മുൻ ആരോഗ്യ മന്ത്രി

സ്പീക്കര്‍ എഎൻ ഷംസീറിനെ പിന്തുണച്ച്‌ മുൻ ആരോഗ്യ മന്ത്രിയും എംഎല്‍എയുമായ കെകെ ശൈലജ ടീച്ചര്‍. മിത്ത് എന്ന പ്രയോഗത്തില്‍ ദൈവ നിന്ദയില്ലെന്നു ശൈലജ ടീച്ചര്‍ വ്യക്തമാക്കി. എല്ലാത്തിനും പിന്നില്‍ സംഘപരിവാറിന്റെ വിഷലിപ്ത അജണ്ടയാണെന്നും കേരളത്തിലെ പ്രബുദ്ധ ജനത അതു തള്ളിക്കളയുമെന്നും അവര്‍ വ്യക്തമാക്കി. ഫെയ്സ്ബുക്കിലാണ് പിന്തുണ അറിയിച്ച്‌ അവര്‍ പോസ്റ്റ് ഇട്ടത്.  കുറിപ്പിന്റെ പൂര്‍ണ രൂപം വിശ്വാസത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കുന്നത് തിരിച്ചറിയുക. സംഘപരിവാറിൻറെ വിഷലിപ്ത അജണ്ട കേരളത്തിലെ പ്രബുദ്ധജനത തള്ളിക്കളയും ഓരോ വിശ്വാസിയും അവനവന് ഇഷ്ടമുള്ള രീതിയിലാണ് ദൈവത്തെ…

Read More