അമൂൽ പാലിനെതിരെ വ്യാജ പ്രചാരണം; ഗുജറാത്ത് സ്വദേശിക്കെതിരെ കേസ്

ഗുജറാത്തിൽ അമൂൽ ബ്രാൻഡിനെതിരെ വ്യാജ പ്രചാരണം നടത്തിയ യുവാവിനെതിരെ കേസെടുത്ത് ഗുജറാത്ത് പൊലീസ്. അമൂൽ പാലിൽ യൂറിയ അടങ്ങിയിട്ടുണ്ടെന്നാണ് ഗാന്ധി നഗർ സ്വദേശിയായ ലക്ഷ്മികാന്ത് ഫേസ്ബുക്കിലൂടെ ആരോപിച്ചത്. ഒരു സർക്കാർ ലബോറട്ടറി തന്നെ ഇത് സ്ഥിരീകരിക്കുന്നതായും യുവാവ് വാദിക്കുന്നുണ്ട്. സംഭവം ശ്രദ്ധയിൽ പെട്ട അമൂൽ ബ്രാൻഡിന്റെ ഉടമസ്ഥതയിലുള്ള ‘ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന്റെ’ നിർമാണ യൂണിറ്റായ അമുൽ ഫെഡിലെ ഉദ്യോഗസ്ഥനാണ് യുവാവിനെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ലക്ഷ്മികാന്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ലക്ഷ്മികാന്ത്…

Read More