
ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ് കീഴടങ്ങി
ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ് പഞ്ചാബിലെ മോഗയിൽ കീഴടങ്ങി. അമൃത്പാലിനെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇന്നു പുലർച്ചെയോടെ മോഗ ജില്ലയിലെ ഒരു ഗ്രാമത്തിലെ ഗുരുദ്വാരയിൽ വച്ചാണ് കീഴടങ്ങിയതെന്നാണ് വിവരം. മോഗയിലെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയെന്നും റിപ്പോർട്ടുണ്ടായിരുന്നു. അറസ്റ്റ് സ്ഥിരീകരിച്ച പഞ്ചാബ് പൊലീസ്, സമാധാനം നിലനിർത്താനും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ടു. അമൃത്പാലിനെ അസമിലെ ദിബ്രുഗഡിലെ ജയിലിലേക്ക് മാറ്റിയേക്കും. ‘വാരിസ് പഞ്ചാബ് ദേ’ തലവനായ അമൃത്പാൽ മാർച്ച് 18നാണ് ഒളിവിൽ പോയത്. പൊലീസ് വ്യപകമായി…