
‘അന്ന് ഞാൻ കാണാൻ പാടില്ലാത്തത് കണ്ടു’: അമൃതയെ കുറിച്ച് തുറന്ന് പറഞ്ഞ് ബാല
അമൃതയെ കുറിച്ചും ഗോപി സുന്ദറിനെ കുറിച്ചും ബാല ഏറ്റവും പുതിയ വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്. അമൃതയുമായി വേർപിരിയാനുള്ള കാരണം ഇതുവരെയും ബാലയോ അമൃതയോ എവിടെയും പരസ്യപ്പെടുത്തിയിരുന്നില്ല. എന്താണ് കാരണമെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ബാല അതിനുള്ള മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ. താൻ കാണാൻ പാടില്ലാത്തത് കണ്ടുവെന്നാണ് അമൃതയുമായി വേർപിരിയാനുള്ള കാരണത്തെ കുറിച്ച് സംസാരിച്ച് ബാല പറഞ്ഞത്. ‘മകളെ ഒരു വീഡിയോ കോളിലെങ്കിലും കാണണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ദേഷ്യത്തിലായിരിക്കുമ്പോഴോ സങ്കടത്തിൽ ആയിരിക്കുമ്പോഴോ സംസാരിക്കാൻ പാടില്ല.’ ‘എന്നാലും ഞാൻ പറയാം…