
വാർത്തകൾ ഒറ്റനോട്ടത്തിൽ
ലോകകപ്പിൽ മെക്സിക്കോക്കെതിരെയുള്ള നിർണായക മത്സരത്തിൽ അർജന്റീനയുടെ വിജയമാഘോഷിച്ച് മന്ത്രി വി ശിവൻകുട്ടിയും മുൻമന്ത്രിയും എംഎൽഎയുമായ എംഎം മണിയും. കടുത്ത അർജന്റീന ആരാധകരായ ഇരുവരും ഫേസ്ബുക്കിൽ ആഹ്ലാദം പങ്കുവെച്ചു. മെസിയുടെ ഫോട്ടോക്കൊപ്പം ഇതെന്റെ രക്തമാണിതെൻ്റെ മാംസമാണിതെടുത്തു കൊൾക എന്ന കവിതാ ശകലവും എഴുതിയാണ് ശിവൻകുട്ടി ജയമാഘോഷിച്ചത്. പഴശ്ശിയുടെ യുദ്ധം കമ്പനി കാണാനിരിക്കുന്നതേ ഉള്ളൂ എന്നായിരുന്നു എംഎം മണിയുടെ കമന്റ്. ……………………………………. പാൽ വിലവർധനയുടെ പ്രയോജനം കർഷകർക്കെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. വില കൂട്ടുന്ന സാഹചര്യത്തിൽ മായം കലർന്ന പാലെത്തുന്നത്…