‘ഉയർന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ല; സർക്കാരിനോട് നിർദ്ദേശിക്കാനാവില്ല’: ഹൈക്കോടതി

ഉയർന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ദുരന്തബാധിതർക്ക് ഉയർന്ന നഷ്ടപരിഹാരം നൽകണമെന്ന് സർക്കാരിനോട് നിർദ്ദേശിക്കാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ടൗൺഷിപ്പിൽ വീടിന് പകരം ഉയർന്ന തുക നഷ്ടപരിഹാരം വേണമെന്ന പ്രദേശവാസിയുടെ ഹർജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. ദുരന്തബാധിതരുടെ പ്രയോജനത്തിനാണ് സംസ്ഥാന സർക്കാരിന്റെ ടൗൺഷിപ്പ് പദ്ധതി. വ്യക്തിപരമായ മുൻഗണന നൽകാൻ സർക്കാരിന് കഴിയില്ലെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാണിച്ചു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് സർക്കാർ പുനരധിവാസം ഒരുക്കുന്നത്. ദുരന്തബാധിതരോട് സർക്കാരിന്റെ ചുമതലയെന്ത് എന്നാണ് ചോദ്യമെന്ന് ചൂണ്ടിക്കാണിച്ച ഹൈക്കോടതി ലഭ്യമായ വിഭവങ്ങൾ…

Read More

ശബരിമലയിൽ പുഷ്പാഭിഷേക വഴിപാടിന് പുഷ്പഭാരം കുറയ്ക്കാൻ തീരുമാനം; 25 ലിറ്റർ മതി

ശബരിമലയിൽ പുഷ്പാഭിഷേക വഴിപാടിന് അമിതമായി പൂക്കൾ ഉപയോഗിക്കില്ല. ആവശ്യത്തിലധികം പൂക്കൾ കൊണ്ടുവന്ന് സന്നിധാനത്ത് നശിപ്പിക്കുന്നത് ഒഴിവാക്കാൻ ഹൈക്കോടതിയും തന്ത്രിയും ദേവസ്വം ബോർഡും യോജിച്ചു. പുഷ്പാഭിഷേകത്തിന് പൂക്കളുടെ അളവും നിശ്ചയിച്ചു -25 ലിറ്റർ മാത്രം. 12,500 രൂപ ചെലവുവരുന്ന പുഷ്പാഭിഷേകത്തിന് അയൽസംസ്ഥാനങ്ങളിൽനിന്നാണ് പൂക്കളെത്തിക്കുന്നത്. ഇതിന് ദേവസ്വം ബോർഡ് രണ്ടുകോടിയുടെ കരാറും നൽകി. അമിതമായി പൂക്കളെത്തിക്കുന്നത് ഉപയോഗശേഷം അവ സംസ്കരിക്കുന്നതിനെയും ബാധിക്കുന്നതിനാലാണ് തന്ത്രിയിൽനിന്നടക്കം ഉപദേശംതേടിയത്. തന്ത്രിയുമായി ആലോചിച്ച് പൂക്കളുടെ അളവ് നിശ്ചയിക്കാനായിരുന്നു കോടതിയുടെ നിർദേശമെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത്…

Read More

കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ ബാധിതരെ മറന്ന് സർക്കാർ; വാടക വീടുകളിലുള്ളവർക്ക് തുക അനുവദിച്ചില്ല

കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ ബാധിതരെ മറന്ന് സർക്കാർ. വാടക വീടുകളിൽ കഴിയുന്നവർക്കുള്ള 6000 രൂപ ഇതുവരെ നൽകിയില്ല. അപകട ഭീഷണി അവഗണിച്ച് സ്വന്തം വീടുകളിലേക്ക് മടങ്ങേണ്ട ഗതികേടിൽ ദുരിതബാധിതർ. വാടക നൽകാൻ കഴിയാതെ വന്നതോടെ പലരും അപകടഭീഷണിയുള്ള വീടുകളിലേക്ക് മാറി തുടങ്ങി. ഉരുള്‍പൊട്ടലിൽ കൃഷിയിടം നഷ്ടമായവര്‍ക്കും ഒന്നും കൊടുത്തിട്ടില്ല. ഉരുള്‍പൊട്ടലിലെ അടിയന്തര ധനസഹായം പോലും പൂര്‍ണമായും നൽകിയിട്ടില്ല. ഉരുള്‍പൊട്ടലിൽ ബാക്കിയായ നീര്‍ച്ചാലും തകര്‍ന്ന വീടുകളുമൊക്കെ നിലകൊള്ളുന്ന ഭീതിയുടെ അന്തരീക്ഷത്തിലാണ് പലരും ഇപ്പോഴും പ്രദേശത്ത് കഴിയുന്നത്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തിനോട്…

Read More

ലോട്ടറി ഒന്നാം സമ്മാന തുക ഒരു കോടിയാക്കും; ലോട്ടറി വകുപ്പ് ശുപാർശ

സംസ്ഥാനത്ത് വില്പന നടത്തുന്ന ലോട്ടറികളുടെ ഒന്നാം സമ്മാനത്തുക ഒരു കോടിയായി വർദ്ധിപ്പിക്കാൻ ലോട്ടറി വകുപ്പ്. കുറഞ്ഞ സമ്മാനത്തുക 100ൽ നിന്ന് 50 രൂപയാക്കും. ടിക്കറ്റുകളുടെ വില 40ൽ നിന്ന് 50 രൂപയായി വർദ്ധിപ്പിച്ചേക്കും. വകുപ്പ് സർക്കാരിന് സമർപ്പിച്ച ശുപാർശയിൽ റംസാന് ശേഷം തീരുമാനമുണ്ടായേക്കും. വില്പന കൂടുതൽ ആകർഷകമാക്കാനും വരുമാന വർദ്ധനയും ലക്ഷ്യമിട്ടാണ് നീക്കം. നിലവിൽ ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറിക്ക് (വില 50 രൂപ) മാത്രമാണ് ഒരു കോടി രൂപ സമ്മാനമുള്ളത്. മറ്റു ടിക്കറ്റുകളുടെ സമ്മാനവും വിലയും ഇതിന്…

Read More

സംസ്ഥാനത്ത് ജീവനൊടുക്കിയത്  42 കര്‍ഷകര്‍; ബന്ധുക്കൾക്ക് ആകെ കൊടുത്ത ധനസഹായം 44 ലക്ഷം രൂപ

കേരളത്തിൽ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതൽ ജീവനൊടുക്കിയ 42 കര്‍ഷകരുടെ കുടുംബങ്ങൾക്ക് സഹായ ധനമായി നൽകിയത് 44 ലക്ഷം രൂപയെന്ന് സംസ്ഥാന സര്‍ക്കാരിന്റെ കണക്ക്. നിയമസഭയിൽ പ്രതിപക്ഷ എംഎൽഎ ടി സിദ്ധിഖിന്റെ നക്ഷത്ര ചിഹ്നം ഇടാതെയുള്ള ചോദ്യത്തിന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ ഫെബ്രുവരി രണ്ടിനാണ് ഈ മറുപടി മന്ത്രി എംഎൽഎയ്ക്ക് നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയിൽ കാലിത്തൊഴുത്ത് പണിയാൻ ചെലവഴിച്ചതും 44…

Read More

വിമാനത്തിൻ്റെ ശുചിമുറിയിൽ യുവാവ് കുടുങ്ങി സംഭവം; യാത്രക്കാരന് മുഴുവൻ ടിക്കറ്റ് തുക റീഫണ്ട് ചെയ്യും

വിമാനത്തിന്റെ ശുചിമുറിയിൽ രണ്ട് മണിക്കൂറോളം കുടുങ്ങിയ യാത്രക്കാരന് മുഴുവൻ ടിക്കറ്റ് തുകയും തിരിച്ചുനൽകുമെന്ന് സ്പൈസ് ജെറ്റ്. മുംബൈ – ബെംഗളൂരു സ്‌പൈസ് ജെറ്റ് വിമാനത്തിൽ ഇന്നലെയുണ്ടായ സംഭവം വിവാദമായതിന് പിന്നാലെയാണ് തീരുമാനം. മുംബൈയിൽ നിന്ന് വിമാനത്തിൽ കയറിയ യുവാവ് ടേക്ക് ഓഫിന് പിന്നാലെ ശുചിമുറി ഉപയോഗിക്കാനായി നോക്കിയപ്പോഴാണ് ശുചിമുറിയിൽ കുടുങ്ങിയത്. വിമാനം ബെംഗളൂരുവിൽ എത്തിയ ശേഷമാണ് ശുചിമുറിയുടെ വാതിലിന്റെ തകരാർ പരിഹരിച്ച് യാത്രക്കാരന് പുറത്തിറങ്ങാനായത്. യാത്രക്കാരന് പുറത്തിറങ്ങിയ ശേഷം വൈദ്യ പരിശോധന ഉൾപ്പെടെ ലഭ്യമാക്കിയെന്നും സ്പൈസ് ജെറ്റ് അധികൃതർ…

Read More

നിക്ഷേപം എങ്ങനെ..? വരുമാനത്തില്‍നിന്ന് നിക്ഷേപം കഴിഞ്ഞുള്ള തുകയായിരിക്കണം നിങ്ങളുടെ ചെലവ്

സാമ്പത്തികമായി നല്ല നിലയിലാണെങ്കില്‍ മാത്രമേ റിട്ടയര്‍മെന്റിനു ശേഷം സമാധാനത്തോടെ ജീവിക്കാന്‍ കഴിയൂ. നിങ്ങളുടെ വിരമിക്കല്‍ പ്രായം അറുപതാണെങ്കില്‍ മറ്റൊരു ഇരുപതു വര്‍ഷം കൂടി നിങ്ങള്‍ ജീവിക്കുന്നുവെന്നു കരുതുക. അതായത് 80 വയസുവരെ നിങ്ങള്‍ ജീവിക്കുന്നു. 25 വയസു മുതല്‍ സമ്പാദിക്കാന്‍ തുടങ്ങിയ നിങ്ങള്‍ക്കു വിരമിച്ച ശേഷമുള്ള ജീവിതത്തിനായി 35 വര്‍ഷക്കാലം നിക്ഷേപിക്കാന്‍ കഴിയും. വളരെ ഗുണകരമാണിത്. എന്നാല്‍ നില്‍ക്കൂ, ഈ 35 വര്‍ഷത്തിനിടയ്ക്ക് എന്തെല്ലാം കാര്യങ്ങളുണ്ട്. കാറു വാങ്ങണം, വീടുണ്ടാക്കണം, കല്ല്യാണം കഴിക്കണം, കുട്ടികള്‍ വേണം, അവര്‍ക്കു…

Read More