ഭക്ഷണം പാകം ചെയ്യുന്നതിനിടെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരു സ്ത്രീയ്ക്കും മൂന്ന് കുട്ടികൾക്കും ദാരുണാന്ത്യം

ഉത്തർപ്രദേശിലെ ദേവ്റിയ ജില്ലയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു സ്ത്രീയും മൂന്ന് കുട്ടികളും കൊല്ലപ്പെട്ടു. സിലിണ്ടർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് വീട്ടിൽ തീപിടിത്തമുണ്ടായി. അപകടത്തിന് ശേഷം അഗ്നിശമന ഉദ്യോഗസ്ഥർ അണച്ചതായി ദേവ്റിയ പൊലീസ് സൂപ്രണ്ട് (എസ്പി) സങ്കൽപ് ശർമ്മ പറഞ്ഞു. ദേവ്റിയയിലെ ദുമ്രി ഗ്രാമത്തിലാണ് ശനിയാഴ്ച ദാരുണ സംഭവമുണ്ടായത്. രാവിലെ ഭക്ഷണമുണ്ടാക്കുന്ന സമയത്താണ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്നും യുവതിയും കുട്ടികളും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നും എസ്പി പറ‍ഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവസ്ഥലത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടി. പൊലീസും ഫോറൻസിക്…

Read More

യൂറോപ്പിലേക്ക് എത്താനുള്ള ശ്രമത്തിനിടയിൽ ബോട്ട് മുങ്ങി; കുട്ടികൾ അടക്കം 22 പേർ മരിച്ചു

യൂറോപ്പിലേക്ക് എത്താനുള്ള ശ്രമത്തിനിടയിൽ തുർക്കി തീരത്ത് അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി 22 പേർ മരിച്ചു. മരിച്ചവരിൽ ഏഴ് കുട്ടികളും ഉൾപ്പെടും. അപകടത്തിൽപ്പെട്ട രണ്ട് പേരെ കോസ്റ്റ്ഗാർഡ് രക്ഷപ്പെടുത്തി. ബോട്ടിൽ എത്രപേർ ഉണ്ടായിരുന്നു എന്നതിൽ കൃത്യമായ കണക്കില്ലാത്തത് രക്ഷാദൗത്യത്തിന് വെല്ലുവിളി ഉയർത്തിയതായി അധികൃതർ പ്രതികരിക്കുന്നത്. ഓരോ വർഷവും ഇത്തരത്തിൽ ആയിരങ്ങൾക്ക് ആണ് യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്നത്.  തുർക്കിയുടെ വടക്കൻ പ്രവിശ്യയായ കാനാക്കാലേയിലാണ് സംഭവം. രണ്ട് പേരെ മാത്രമാണ് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയതെന്നും മറ്റുള്ളവർ സ്വയം നീന്തി രക്ഷപ്പെടുകയായിരുന്നെന്നാണ് കാനാക്കാലേ…

Read More

ലോക്സഭയിലേക്കു മത്സരിക്കുന്ന സി.പി.എം സ്ഥാനാർഥികളുടെ കാര്യത്തില്‍ ധാരണ

ലോക്സഭയിലേക്കു മത്സരിക്കുന്ന 10 സി.പി.എം സ്ഥാനാർഥികളുടെ കാര്യത്തില്‍ ധാരണയായി. സ്ഥാനാർഥിനിർണയത്തിനുള്ള സെക്രട്ടേറിയറ്റ് യോഗങ്ങള്‍ കഴിഞ്ഞതോടെയാണ് തീരുമാനം. ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചവരാണിവർ. എറണാകുളത്ത് ഒരു വനിതയെ മത്സരിപ്പിക്കാനാണ് തീരുമാനം. എൻ.വി. ബാലകൃഷ്ണൻ (കാസർകോട്), എം.വി. ജയരാജൻ (കണ്ണൂർ), കെ.കെ. ശൈലജ (വടകര), എളമരം കരീം (കോഴിക്കോട്), എ. വിജയരാഘവൻ (പാലക്കാട്), മന്ത്രി കെ. രാധാകൃഷ്ണൻ (ആലത്തൂർ), എ.എം. ആരിഫ് (ആലപ്പുഴ), ഡോ. തോമസ് ഐസക് (പത്തനംതിട്ട), എം. മുകേഷ് (കൊല്ലം), വി. ജോയി (ആറ്റിങ്ങല്‍) എന്നിവർ മത്സരിക്കുന്നതിനാണ് ധാരണയായത്….

Read More

ലോകത്തെ മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഒരെണ്ണം പോലുമില്ല; ഗൗരവതരമാണെന്നും രാഷ്ട്രപതി

ലോകത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു സ്ഥാപനം പോലുമില്ലെന്ന് രാഷ്ട്രപതി ദൗപ്രദി മുര്‍മു. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ വൈജ്ഞാനികപാരമ്പര്യമുള്ള രാജ്യമെന്ന നിലയില്‍ ലോകത്തിലെ 50 മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഒന്നു പോലും ഇന്ത്യയിലല്ലാത്തത് ഗൗരവതരമാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഐ.ഐ.ടി. ഖരഗ്പുരിലെ 69-ാമത് ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുമ്പോഴായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം. മികച്ച റാങ്കിങ്ങുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലോകമെമ്പാടുമുള്ള വിദ്യാര്‍ഥികളെ ഇന്ത്യയിലേക്കാകര്‍ഷിക്കുമെന്നും ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയുടെ ഖ്യാതി വര്‍ദ്ധിപ്പിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.not a…

Read More

ലഹരിക്ക് പണംകണ്ടെത്താൻ മക്കളെ വിറ്റു; വിറ്റത് 74,000 രൂപയ്ക്ക്, മാതാപിതാക്കൾ അടക്കം 4 പേർ അറസ്റ്റിൽ

52 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെയും 2 വയസ്സുള്ള ആൺകുട്ടിയെയും ലഹരിക്ക് പണം കണ്ടെത്താൻ വിറ്റ സംഭവത്തിൽ മാതാപിതാക്കൾ ഉൾപ്പെടെ 4 പേർ പിടിയിൽ. പെൺകുഞ്ഞിനെ 14,000 രൂപയ്ക്കും ആൺകുട്ടിയെ 60,000 രൂപയ്ക്കുമാണ് വിറ്റത്. ആൺകുട്ടിയെയും വാങ്ങിയയാളെയും പൊലീസ് കണ്ടെത്തി.  കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്. പെൺകുട്ടിക്കായുള്ള അന്വേഷണം തുടരുകയാണ്. മാതാപിതാക്കളായ ഷംസീർ ഖാൻ, സാനിയ ഖാൻ, ഏജന്റ് ഉഷ, ആൺകുട്ടിയെ വാങ്ങിയ ഷക്കീൽ എന്നിവരാണ് പിടിയിലായത്. സഹോദരി പൊലീസിൽ പരാതി നൽകിയതോടെയാണ് പണത്തിനായി കുട്ടികളെ വിറ്റെന്ന വിവരമറിയുന്നത്.

Read More