
പൊതുമാപ്പ് കാലയളവിൽ ഉയർന്ന സുരക്ഷാ സൗകര്യങ്ങൾ ഒരുക്കി ദുബായ് ജി ഡി ആർ എഫ് എ
വിസ നിയമലംഘകർക്ക് അവരുടെ സ്റ്റാറ്റസ് ശരിയാക്കാനുള്ള ഈ കാലയളവിൽ,പൊതുമാപ്പ് സേവന കേന്ദ്രത്തിൽ അതീവ സുരക്ഷാ സൗകര്യങ്ങളും അടിയന്തര രക്ഷാ-സേവന പരിഹാര മാർഗങ്ങളും മികച്ച രീതിയിൽ ഉറപ്പാക്കിയെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. എല്ലാവർക്കും സുരക്ഷിതവും സുസ്ഥിരവുമായ ഒരു സാഹചര്യം പ്രധാനം ചെയ്യാനുള്ള യുഎഇയുടെ താല്പര്യത്തിന്റെയും പ്രതിബദ്ധതയുടെ ഭാഗമാണ് പൊതുമാപ്പ് നീട്ടിയത്. ഈ മാനുഷിക സംരംഭ -വിജയത്തിന്റെ അടിസ്ഥാന ശിലയാണ് കമ്മ്യൂണിറ്റി സുരക്ഷ .അതിനായുള്ള സേവന കേന്ദ്രങ്ങൾ സുരക്ഷിതമാക്കുന്നതിനും രക്ഷാ സന്നദ്ധ…