
പൊതുമാപ്പ്: സ്ഥാപനങ്ങൾക്ക് പിഴ ഇളവിന് അപേക്ഷിക്കാം
സെപ്റ്റംബർ ഒന്നുമുതൽ ഒക്ടോബർ 31 വരെ യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച രണ്ടുമാസത്തെ പൊതുമാപ്പ് കാലയളവിൽ വിസ നിയമലംഘകരെ കൂടാതെ സ്വകാര്യ സ്ഥാപനങ്ങൾക്കും പിഴ ഇളവിനായി അപേക്ഷ സമർപ്പിക്കാമെന്ന് മാനവ വിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. തൊഴിൽ കരാറുകൾ മന്ത്രാലയത്തിന് സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ടതോ വർക്ക് പെർമിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ടതോ ആയ അഡ്മിനിസ്ട്രേറ്റിവ് തലത്തിലുള്ള പിഴത്തുക ഒഴിവാക്കുന്നതിനായി ആനംസ്റ്റി സെന്ററുകളിൽ സ്ഥാപനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം. വിസ നിയമം ലംഘിച്ച് താമസിക്കുന്ന തൊഴിലാളികളുടെ സ്റ്റാറ്റസ് നിയമ വിധേയമാക്കുന്നതിനും…