
പൊതുമാപ്പിന് ശേഷവും നിയമം ലംഘിച്ചതായി കണ്ടെത്തിയ 6000ലധികം പേർ യുഎഇയിൽ അറസ്റ്റിൽ
ഡിസംബർ 31ന് രാജ്യത്ത് പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ നടത്തിയ 6,000ത്തിലേറെ പേർ അറസ്റ്റിലായി. ജനുവരി മാസത്തിൽ നടത്തിയ 270 പരിശോധനകളിലാണ് നിയമലംഘകരെ കണ്ടെത്തിയതെന്ന് അധികൃതർ വെളിപ്പെടുത്തി. ‘സുരക്ഷിതമായ സമൂഹത്തിലേക്ക്’ എന്ന തലക്കെട്ടിലാണ് അധികൃതർ പരിശോധനകൾ നടത്തിവരുന്നത്. പിടിയിലായവരിൽ 93 ശതമാനം പേരുടെയും നാടുകടത്തൽ നടപടികൾ പുരോഗമിക്കുകയാണ്. പരിശോധനകൾ തുടരുമെന്നും അതിനാൽ നിയമലംഘനങ്ങൾ പൊതുജനങ്ങൾ നിസാരമായി കാണരുതെന്നും ഫെഡറൽ അതോറിറ്ററി ഫോർ ഐഡൻറിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട് സെക്യൂരിറ്റി (ഐ.സി.പി) ഡയറക്ടർ…