താരസംഘടന അമ്മയുടെ എക്സിക്യൂട്ടീവ് യോഗം മാറ്റി വച്ചു ; പ്രസിഡൻ്റ് മോഹൻലാലിൻ്റെ അസൗകര്യം പരിഗണിച്ചെന്ന് വിശദീകരണം

താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു. മോഹൻലാലിന്റെ അസൗകര്യം പരിഗണിച്ചാണ് യോഗം മാറ്റിയത്. എക്‌സിക്യൂട്ടീവ് യോഗം എന്ന് ചേരണമെന്ന കാര്യത്തിൽ രണ്ട് ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതലയുള്ള നടൻ ബാബുരാജ് പറഞ്ഞു. ലൈംഗികപീഡനാരോപണം ഉയർന്നതോടെയാണ് അടിയന്തര എക്‌സിക്യൂട്ടീവ് യോഗം ചേരാൻ തീരുമാനിച്ചത്. സിദ്ദിഖിനെതിരെ അടക്കം ലൈംഗികാരോപണം ഉയർന്നതോടെ താരസംഘടന വലിയ പ്രതിസന്ധിയിലാണ് അകപ്പെട്ടത്. ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല വഹിക്കുന്ന ബാബുരാജിനെതിരെയും കഴിഞ്ഞ ദിവസം ആരോപണമുയർന്നിരുന്നു. നടൻമാരായ മണിയൻപിള്ള രാജു, ജയസൂര്യ, മുകേഷ്, ഇടവേള…

Read More

ഹേമ കമ്മറ്റി റിപ്പോർട്ട് കൈകാര്യം ചെയ്തതിൽ സർക്കാരിന് ഗുരുതരമായ വീഴ്ച; രമേശ് ചെന്നിത്തല

ഹേമ കമ്മറ്റി റിപ്പോർട്ട് കൈകാര്യം ചെയ്തതിൽ സർക്കാരിന് ഗുരുതരമായ വീഴ്ച ഉണ്ടായെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. റിപ്പോർട്ട് പൂഴ്ത്തി വച്ചത് മുതൽ സർക്കാർ ഗുരുതരമായ തെറ്റാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ പ്രശ്നം ഇത്ര വഷളാക്കിയത് സംസ്ഥാന ഗവൺമെന്റാണ്. ഗവൺമെന്റ് ഇക്കാര്യത്തിലിടപ്പെടാതെ ആരെയൊക്കെയോ സംരക്ഷിക്കാൻ വേണ്ടി റിപ്പോർട്ട് പൂഴ്ത്തിവച്ചു. റിപ്പോർട്ടിന്റെ മുഴുവൻ ഭാഗങ്ങളും പുറഞ്ഞുവിട്ടില്ല. പ്രധാനപ്പെട്ട ഭാഗങ്ങൾ പൂഴ്ത്തിവച്ചു. ഈ റിപ്പോർട്ട് കിട്ടിയപ്പോൾ തന്നെ നടപടി സ്വീകരിക്കണമായിരുന്നുവെന്നും ചെന്നില പറഞ്ഞു. എന്നാൽ ഇവിടെ…

Read More

ഇരയാക്കപ്പെട്ടവർക്ക് കേസ് നൽകാൻ സഹായം ആവശ്യമെങ്കിൽ ലഭ്യമാക്കും; മന്ത്രി വീണാ ജോർജ്

അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിൻ്റേയും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിൻ്റെയും രാജിയിൽ പ്രതികരിച്ച് മന്ത്രി വീണാ ജോർജ് രം​ഗത്ത്. ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇരയാക്കപ്പെട്ടവർക്ക് കേസ് നൽകാൻ സഹായം ആവശ്യമെങ്കിൽ ലഭ്യമാക്കും. പരാതി കിട്ടാതെ തന്നെ കേസെടുക്കാനുള്ള വകുപ്പുണ്ടോ എന്ന് നിയമവിദഗ്ധരുമായി ആലോചിക്കുമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പേജുകൾ ഒഴിവാക്കിയതിനെ കുറിച്ച് കോടതിയിൽ സർക്കാർ പറയുമെന്നും മന്ത്രി വ്യക്തമാക്കി.

Read More

സിനിമയിൽ ആർക്കും അങ്ങനെ അവസരങ്ങൾ നിഷേധിക്കാൻ സാധിക്കില്ല: സിദ്ദിഖ്

സിനിമയിൽ ആർക്കും അങ്ങനെ അവസരങ്ങൾ നിഷേധിക്കാൻ സാധിക്കില്ലെന്ന് അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു സിദ്ധിഖ്. ആർക്കും ആരുടെയും അവസരങ്ങൾ ഇല്ലാതാക്കാൻ കഴിയില്ലെന്നും സക്സസ്ഫുള്ളായിട്ടുള്ള സിനിമകളുടെ ഭാ​ഗമായവർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുകയേ ഉള്ളൂ എന്നും സിദ്ധിഖ് പറഞ്ഞു. ”ആർക്കും ആരെയും കഥാപാത്രത്തിന് വേണ്ടി നിർദേശിക്കാൻ കഴിയില്ല. കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായ ആളെയാണ് ആദ്യം സമീപിക്കുന്നത്. അവരെ ലഭിക്കാതെ വരുമ്പോഴാണ് മറ്റൊരാളെ സമീപിക്കുന്നതെന്നും സിദ്ധിഖ് ചൂണ്ടിക്കാട്ടി. പവർ​ഗ്രൂപ്പിനെക്കുറിച്ച് അറിയില്ലെന്നും പവർ ​ഗ്രൂപ്പ് ഒരാളുടെ…

Read More

‘പവർഗ്രൂപ്പിനും മാഫിയയ്ക്കും സിനിമയെ നിയന്ത്രിക്കാനാവില്ല’; തെറ്റു ചെയ്തവർക്കെതിരെ കേസെടുക്കണമെന്ന് സിദ്ദിഖ്

പുറത്തു വന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിലപാട് വ്യക്തമാക്കി അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’. ഹേമ കമ്മിറ്റി റിപ്പോർട്ട് വളരെ സ്വാഗതാർഹമാണ്. അതിലെ ശുപാർശകളെല്ലാം നടപ്പിൽവരുത്തണമെന്നാണ് ആവശ്യപ്പെടുന്നതെന്നും സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു ഹേമ കമ്മിറ്റി പ്രതിസ്ഥാനത്ത് നിറുത്തിയിരിക്കുന്നത് അമ്മയെ അല്ല. മാധ്യമങ്ങൾ ഞങ്ങളെ പ്രതിക്കൂട്ടിൽ നിറുത്തുന്നതിൽ വിഷമമുണ്ടെന്നും തെറ്റുചെയ്തവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘ അമ്മ ഒളിച്ചോടിയതല്ല. ഷോയുടെ തിരക്കുള്ളതിനാലാണ് പ്രതികരിക്കാൻ വൈകിയത്. പവർഗ്രൂപ്പ് ഉള്ളതിനെക്കുറിച്ച് അറിയില്ല. ഒരു…

Read More

റിപ്പോർട്ട് വിശദമായി പഠിച്ചതിനുശേഷം എന്താണ് മറുപടി നൽകേണ്ടതെന്ന് തീരുമാനമെടുക്കും; അമ്മ ജനറൽ സെക്രട്ടറി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ പ്രതികരിക്കുന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദിഖ് പറഞ്ഞു. താരസംഘടനയായ അമ്മയുടെ പരിപാടിയുമായി ബന്ധപ്പെട്ട് എല്ലാവരും എറണാകുളത്ത് കൂടിയിരിക്കുകയാണ്. അതിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. ‘റിപ്പോർട്ട് വിശദമായി പഠിച്ചതിനുശേഷം എവിടെയാണ് മറുപടി നൽകേണ്ടതെന്നും എന്താണ് മറുപടി നൽകേണ്ടതെന്നും സംബന്ധിച്ച് തീരുമാനമെടുക്കും. മറ്റ് സംഘടനകളുമായും ആലോചിക്കേണ്ടതുണ്ട്. റിപ്പോർട്ടിലെ വിശദാംശങ്ങൾ അറിഞ്ഞെങ്കിൽ മാത്രമേ പ്രതികരിക്കാൻ സാധിക്കുകയുള്ളൂ. വളരെ സെൻസിറ്റീവായ വിഷയമാണ്, എന്തെങ്കിലും വാക്ക് പറയുമ്പോഴും ഒരു അക്ഷരം…

Read More

‘ അന്ന് ഞാൻ നേരെ പോയി മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കൂടെ നിന്നു’; സുരേഷ് ഗോപി പറയുന്നു

അമ്മ ജനറൽ ബോഡി യോഗത്തിൽ 27 വർഷത്തിന് ശേഷം സുരേഷ് ഗോപി പങ്കെടുത്തത് വലിയ ചർച്ചയായിരുന്നു. ജനറൽ ബോഡിയിലേക്ക് നടന്ന വോട്ടെടുപ്പിൽ സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. വലിയ സ്വീകരണത്തോടെ ഉപഹാരം നൽകിയാണ് സുരേഷ് ഗോപിയെ മോഹൻലാൽ വരവേറ്റത്. ഒപ്പം താരസംഘടനയുടെ പേരിൽ ആദരിക്കുകയും ചെയ്തു. അന്ന് തന്നെ സുരേഷ് ഗോപിക്ക് പുതുക്കിയ അംഗത്വ കാർഡ് സമ്മാനിച്ചു. ഇപ്പോഴിതാ അന്നത്തെ സ്വീകരണത്തെക്കുറിച്ചും, അമ്മ സംഘടനയിലെ ചില കാര്യങ്ങളെക്കുറിച്ചും തുറന്നുപറയുകയാണ് സുരേഷ് ഗോപി. ദ ന്യൂ ഇന്ത്യൻ…

Read More

സൈബര്‍ ആക്രമണമുണ്ടായിട്ടും അമ്മയിലെ അംഗങ്ങള്‍ ഒപ്പംനിന്നില്ല’: ഇടവേള ബാബു

മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇടവേള ബാബു പടിയിറങ്ങി. നീണ്ട ഇരുപത്തിയഞ്ചു വർഷങ്ങൾ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇടവേള ബാബു പ്രവർത്തിച്ചിരുന്നു. ഏറെ വൈകാരികമായ പ്രസംഗം കാഴ്ചവച്ചാണ് ഇടവേള ബാബു പടിയിറങ്ങിയത്. നടൻ സിദ്ധിഖാണ് സംഘടനയുടെ പുതിയ ജനറല്‍ സെക്രട്ടറി. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ തനിക്കെതിരെ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നപ്പോഴും സംഘടനയിലെ അംഗങ്ങള്‍ ഒപ്പം നിന്നില്ലെന്ന പരിഭവം ഇടവേള ബാബു പങ്കുവച്ചു.   സൈബര്‍ ആക്രമണങ്ങില്‍ താന്‍ ഒറ്റപ്പെട്ടെന്നും, ആരും ഒപ്പമുണ്ടായില്ലെന്നും വിടവാങ്ങല്‍…

Read More

താര സംഘടനായായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു

താരസംഘടനയായ അമ്മയിലെ എക്സിക്യൂട്ടീവ് കമ്മറ്റി അം​ഗങ്ങളെ തെരഞ്ഞെടുത്തു. കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമ്മൂട്, ജോയ് മാത്യു, സുരേഷ് ക‍ൃഷ്ണ, ടിനി ടോം, അനന്യ, വിനു മോഹന്‍, ടൊവീനോ തോമസ്, അന്‍സിബാ ഹസന്‍, സരയൂ എന്നിവരാണ് എക്സിക്യൂട്ടിവ് കമ്മറ്റിയിലുള്ളത്. സംഘടനയുടെ നിയമാവലി അനുസരിച്ച് നാല് വനിതകള്‍ ഭരണ സമിതിയില്‍ ഉണ്ടാകണം. നിലവിലുള്ള മൂന്ന് പേര്‍ക്ക് പുറമെ ഒരാളെ കൂടി ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ജനറല്‍ ബോഡി യോഗത്തില്‍ തര്‍ക്കമുണ്ടായി. ഒരാളെ ഉള്‍പ്പെടുത്താനുള്ള അധികാരം എക്സിക്യൂട്ടിവ് കമ്മറ്റിക്കാണെന്ന് ജഗദീഷും സിദ്ദിഖുമടക്കം വാദിച്ചപ്പോള്‍…

Read More

കരുത്തനായ സ്ഥാനാർത്ഥി അല്ലേ മോഹൻലാൽ; നമ്മൾ മത്സരിച്ചാൽ മോഹൻലാൽ പിന്മാറും: ജോയ് മാത്യു

മോഹൻലാൽ വീണ്ടും താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് കഴിഞ്ഞ ദിവസം ആയിരുന്നു. ഇത് മൂന്നാം തവണയാണ് മോഹൻലാൽ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. ഈ അവസരത്തിൽ നടൻ ജോയ് മാത്യു മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.  പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തെ കുറിച്ചാണ് ജോയ് മാത്യു പറയുന്നത്. ‘പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാമെന്നാണ് ഞാൻ വിചാരിച്ചത്. മുട്ടുമ്പോൾ ആനയോട് മുട്ടണ്ടേ. കരുത്തനായ സ്ഥാനാർത്ഥി അല്ലേ മോഹൻലാൽ. നമ്മൾ മത്സരിച്ചാൽ മോഹൻലാൽ പിന്മാറും. മോനെ…

Read More