അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ കൂട്ട രാജി ; ആശങ്ക അറിയിച്ചിരുന്നു , ഭൂരിപക്ഷ തീരുമാനത്തിനൊപ്പം നിന്നു , വിനു മോഹൻ

അമ്മ സംഘടനയിലെ കൂട്ട രാജിയിൽ ഭൂരിപക്ഷ അഭിപ്രായത്തിന്‍റെ കൂടെയാണെന്ന് നടൻ വിനു മോഹൻ. പലകാര്യങ്ങളും എക്സിക്യൂട്ടിവിൽ ചർച്ചയായി. ഒരു വിഭാഗം മാത്രമായി മാറിനിൽക്കുന്നില്ലെന്നും വിനു കൂട്ടിച്ചേര്‍ത്തു. സംഘടനയുടെ തലപ്പത്ത് വനിതകളെത്തിയാൽ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വിനു മോഹന്‍റെ വാക്കുകള്‍… കൂട്ടരാജി എന്ന തീരുമാനം വന്നപ്പോള്‍ എന്‍റെ കുറച്ചു ആശങ്കകള്‍ ഞാന്‍ കമ്മിറ്റിയില്‍ പങ്കുവച്ചിരുന്നു. ഏകദേശം 506 പേരുള്ള സംഘടനയാണ് അമ്മ. അതില്‍ സാമ്പത്തികമായും ശാരീരികമായും ബുദ്ധിമുട്ടുള്ള ഒരുപാട് പേരുണ്ട്. ഇവര്‍ക്കെല്ലാം അമ്മയില്‍ നിന്നും കൈനീട്ടം പോലുള്ള…

Read More