രജനികാന്തിന് സ്ലോ മോഷന്‍ ഇല്ലാതെ നിലനില്‍പ്പുണ്ടോ?; അമിതാഭ് ബച്ചന് വയറുവേദന വരുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല; രാം​ ​ഗോപാൽ വർമ

സംവിധായകൻ രാം ​ഗോപാൽ വർമ കഴിഞ്ഞ ദിവസം രജനികാന്തിനെ കുറിച്ചും അമിതാഭ് ബച്ചനെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. രജനികാന്ത് നല്ല നടനാണോയെന്നതിൽ സംശയമുണ്ടെന്നാണ് രാം ​ഗോപാൽ പറഞ്ഞത്. സ്ലോ മോഷന്‍ ഇല്ലാതെ രജനികാന്തിന് നിലനില്‍പ്പുണ്ടോയെന്നും രാം ​ഗോപാൽ വർമ ചോദിച്ചു. അടുത്തിടെ നൽകിയ അഭിമുഖത്തില്‍ നടനും താരവും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കുന്നതിനിടയിലായിരുന്നു രാം ഗോപാല്‍ വര്‍മയുടെ വിവാദ പരമാര്‍ശം. ഒരു നടനും ഒരു താരവും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. രജനികാന്ത് ഒരു നല്ല നടനാണോയെന്ന്…

Read More

ഇന്ത്യയുടെ യഥാര്‍ഥ മകനാണ് വിടപറഞ്ഞിരിക്കുന്നതെന്ന് രജനികാന്ത്; ഒരു യുഗം അവസാനിച്ചെന്ന് ബച്ചന്‍

അന്തരിച്ച വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനുമായിരുന്ന രത്തന്‍ ടാറ്റയെ അനുസ്മരിച്ച് സിനിമാരംഗത്തെ പ്രമുഖര്‍.രത്തന്‍ ടാറ്റയുടെ വിയോഗത്തോടെ ഒരു യുഗം അവസാനിച്ചെന്ന് അമിതാഭ് ബച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇന്ത്യയുടെ യഥാര്‍ഥ മകനാണ് വിടപറഞ്ഞിരിക്കുന്നതെന്ന് നടന്‍ രജനികാന്തും അനുസ്മരിച്ചു. ഒരു യുഗം അവസാനിച്ചിരിക്കുന്നു. രാജ്യത്തിന് ഏറ്റവും മികച്ചത് നിറവേറ്റാനുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും ദൃഢനിശ്ചയവും. എന്നും അഭിമാനമാണ്. പൊതുവായ മാനുഷിക ആവശ്യങ്ങള്‍ക്കായി അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ഏറ്റവും വലിയ ബഹുമതിയാണ്. – അമിതാഭ് ബച്ചന്‍ കുറിച്ചു. തന്റെ കാഴ്ചപ്പാടുകളും അഭിനിവേശവും…

Read More

ഫോൺ എടുത്താലല്ലേ വീട്ടിലെ കാര്യം പറയാനാകൂ; അമിതാഭ് ബച്ചനെക്കുറിച്ച് ജയാ ബച്ചൻ

ബോളിവുഡിലെ പ്രിയ താരജോഡികളാണ് അമിതാഭ് ബച്ചനും ജയ ബച്ചനും. 1973 ജൂൺ മൂന്നിനായിരുന്നു ഇരുവരുടേയും വിവാഹം. രണ്ട് വർഷങ്ങൾക്ക് മുൻപ് അമിതാഭ് ബച്ചനെ കുറിച്ച് ജയ പറഞ്ഞ രസകരമായ ഒരു ആരോപണം ഇപ്പോൾ ചർച്ചയാവുകയാണ്. കോൻ ബനേഗ ക്രോർപതിയുടെ എപ്പിസോഡിൽ വീഡിയോ കോൺഫറൻസിലൂടെ ജയ അതിഥിയായി എത്തിയിരുന്നു. ജയയുടെയും അമിതാഭ് ബച്ചന്റെയും മകൾ ശ്വേത നന്ദയും പേരക്കുട്ടി നവ്യാ നന്ദയുമാണ് എപ്പിസോഡിൽ പങ്കെടുത്തത്. അമിതാഭ് ബച്ചന് ഏഴോളം മൊബൈൽ ഫോളുകൾ ഉണ്ടെന്നും എന്നാൽ വിളിച്ചാൽ കോളെടുക്കില്ലെന്നും ജയ…

Read More

അയോധ്യയിൽ വീടിനായി കോടികൾവില മതിക്കുന്ന സ്ഥലം വാങ്ങി അമിതാഭ് ബച്ചൻ

കോടികൾ  വില കൊടുത്ത്  ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ അയോധ്യയിലെ 7 സ്റ്റാർ എൻക്ലേവിൽ വസ്തു സ്വന്തമാക്കിയതായി റിപ്പോർട്ട്. മുംബൈ ആസ്ഥാനമായുള്ള ദി ഹൗസ് ഓഫ് അഭിനന്ദൻ ലോധ (HoABL)യാണ് വസ്തുവിന്റെ ഡെവലപ്പർ. ഏകദേശം 10,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു വീട് നിർമ്മിക്കാൻ ബച്ചൻ ഉദ്ദേശിക്കുന്ന പ്ലോട്ടിന് 14.5 കോടിയോളം വിലയുണ്ടെന്ന് റിയൽ എസ്റ്റേറ്റ് വ്യവസായ വൃത്തങ്ങൾ പറഞ്ഞു.  പദ്ധതിയിലെ തന്റെ നിക്ഷേപത്തെക്കുറിച്ച് ബച്ചൻ പറഞ്ഞത് ഇങ്ങനെ, “എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്ന നഗരമായ അയോധ്യയിൽ…

Read More

ഉയരം കാരണം ഇഷ്ട ജോലിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്: തുറന്നുപറഞ്ഞ് അമിതാബച്ചൻ

പതിറ്റാണ്ടുകളായി ബോളിവുഡിന്റെ മുഖമായി നിറഞ്ഞു നില്‍ക്കുകയാണ് അമിതാഭ് ബച്ചന്‍. 6.2 അടി ഉയരമുള്ള അദ്ദേഹം ബിഗ് ബി എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ഉയരം കാരണം ഇഷ്ട ജോലിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.  വ്യോമസേനയില്‍ ചേരണമെന്ന് കൗമാരകാലത്ത് അമിതാഭ് ബച്ചന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ കാലിന് നീട്ടം കൂടുതലാണ് എന്ന് പറഞ്ഞ് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ കോന്‍ ബനേക ബ്രോര്‍പതിയിലായിരുന്നു ബിഗ് ബിയുടെ തുറന്നു പറച്ചില്‍.  പഠനം പൂര്‍ത്തിയായ ശേഷം എന്തു…

Read More

നീല ടിക്ക്  പുനഃസ്ഥാപിച്ചു; മസ്‌കിനോട് നന്ദി പറഞ്ഞ് താരം അമിതാഭ് ബച്ചൻ

തന്‍റെ ട്വിറ്റര്‍ അക്കൌണ്ടിലെ വെരിഫിക്കേഷന്‍ മാര്‍ക്കായ നീല ടിക്ക്  പുനഃസ്ഥാപിച്ചതിന് ട്വിറ്റർ മേധാവി എലോൺ മസ്‌കിനോട് നന്ദി പറഞ്ഞ് ബോളിവുഡ് താരം അമിതാഭ് ബച്ചൻ. ഹിന്ദിയില്‍ എഴുതിയ വളരെ രസകരമായ പോസ്റ്റിലുടെയാണ് ബിഗ് ബി മസ്കിന് നന്ദി പറഞ്ഞത്. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ പണമടച്ചുള്ള ബ്ലൂ സേവനം നല്‍കുന്നതിന്‍റെ ഭാഗമായി പ്രമുഖരുടെ അക്കൌണ്ടില്‍ നിന്ന് പോലും ബ്ലൂ ടിക്കുകൾ നീക്കം ചെയ്തിരുന്നു. ബച്ചൻ, സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോലി, രാഹുല്‍ ഗാന്ധി തുടങ്ങി…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

നിയമസഭയില്‍ നടന്‍ ഇന്ദ്രന്‍സിനെ പരിഹസിക്കുന്ന തരത്തിലുള്ള പരാമര്‍ശവുമായി സാംസ്‌കാരിക മന്ത്രി വി.എന്‍ വാസവന്‍. ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ……………………………… വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്ക്കെതിരായ പൊലീസ് കേസ് പിൻവലിക്കില്ലെന്ന് സർക്കാർ. പൊലീസ് സ്റ്റേഷൻ അടക്കം അടിച്ചു തകർത്ത സംഘര്‍ഷത്തിൽ ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ്…

Read More