ഗുസ്തി താരങ്ങളുടെ ലക്ഷ്യം ബി.ജെ.പി; പാർട്ടി പറഞ്ഞാൽ രാജിക്ക് തയ്യാറെന്ന് ബ്രിജ് ഭൂഷൺ

പാർട്ടി ആവശ്യപ്പെട്ടാൽ താൻ എം.പി. സ്ഥാനം രാജിവെക്കാമെന്ന് ഗുസ്തി താരങ്ങൾ ലൈംഗിക പീഡന പരാതിയുയർത്തിയ റെസ്ലിംങ് ഫെഡറേഷൻ പ്രസിഡന്റും ബി.ജെ.പി. എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺസിങ്. പൗരത്വ ഭേദഗതിക്കെതിരായി ഷഹീൻ ബാഗിലുണ്ടായത് പോലെ പ്രതിഷേധം വ്യാപിക്കുകയാണ്. താനല്ല, പാർട്ടിയാണ് അവരുടെ ലക്ഷ്യമെന്നും ബ്രിജ് ഭൂഷൺ വാർത്താ ഏജൻസിയായ എ.എൽ.ഐയോട് പറഞ്ഞു. തുക്ഡേ തുക്ഡേ ഗ്യാങ്ങിലുള്ളവരും ഷഹീൻബാഗ് സമരത്തിൽ പങ്കെടുത്തവരും കർഷക സമരത്തിലുണ്ടായിരുന്നവരും ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിലുണ്ട്. അവർക്ക് പണം ലഭിക്കുന്നുണ്ട്. അവരുടെ ലക്ഷ്യം ഹരിയാനയേയും ഉത്തർപ്രദേശിനേയും വിഭജിക്കുകയാണെന്നും…

Read More

ദേശീയ പാർട്ടി പദവി; അമിത് ഷായെ വിളിച്ചെന്ന് ആരോപണം; തെളിയിച്ചാൽ രാജിവെക്കുമെന്ന് മമത

തൃണമൂൽ കോൺഗ്രസിന് ദേശീയ പാർട്ടിയെന്ന പദവി നഷ്ടമായതിനു പിന്നാലെ സഹായം തേടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഫോണിൽ വിളിച്ചുവെന്ന ആരോപണത്തിനു മറുപടിയുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇത്തരത്തിലുള്ള പ്രചരണം തന്നെ ഞെട്ടിച്ചതായി മമത പ്രതികരിച്ചു. ഈ ആരോപണം ശരിയാണെന്ന് തെളിയിച്ചാൽ രാജിവയ്ക്കാൻ തയാറാണെന്നും മമത വ്യക്തമാക്കി. മുൻ തൃണമൂൽ കോൺഗ്രസ് നേതാവും നിലവിൽ ബംഗാളിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയാണ് ആരോപണം ഉന്നയിച്ചത്. ദേശീയ പാർട്ടി പദവി നഷ്ടമായെങ്കിലും, തന്റെ പാർട്ടിയുടെ പേര് ഓൾ…

Read More

ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ അഖണ്ഡത ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല; ഒരിഞ്ച് ഭൂമി ആര്‍ക്കും കൈവശപ്പെടുത്താന്‍ കഴിയില്ലെന്ന് അമിത്ഷാ

ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ അഖണ്ഡത ആര്‍ക്കും ചോദ്യം ചെയ്യാനാകില്ലെന്ന് ചൈനയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മറുപടി. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി ആര്‍ക്കും കൈവശപ്പെടുത്താന്‍ കഴിയില്ലെന്ന് അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തിനിടെ അമിത് ഷാ മുന്നറിയിപ്പ് നല്‍കി. അമിത് ഷായുടെ അരുണാചല്‍ സന്ദര്‍ശനത്തെ ചൈന എതിര്‍ത്തിരുന്നു.  അരുണാചല്‍പ്രദേശില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തുന്ന സന്ദര്‍ശനം ബെയ്ജിങ്ങിന്‍റെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതാണെന്നായിരുന്നു ചൈനയുടെ നിലപാട്. സ്വന്തമാണെന്ന് അവകാശപ്പെട്ട് ചൈന പേര് മാറ്റിയ അരുണാചല്‍പ്രദേശിലെ കിബിത്തൂവില്‍വച്ച് തന്നെ അമിത് ഷാ ചൈനയ്ക്ക് മറുപടി…

Read More

അമിത് ഷായുടെ പരിപാടി റദ്ദാക്കി

രാമനവമി ദിനത്തിലെ സംഘർഷത്തിന് പിന്നാലെ ബിഹാറിലെ സസാരാമിൽ നടക്കാനിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരിപാടി റദ്ദാക്കി. കേന്ദ്രസേനയെ വിന്യസിക്കാമെന്ന് അറിയിച്ചെങ്കിലും സംസ്ഥാന സർക്കാർ സഹകരിച്ചില്ലെന്നാണ് ബിജെപിയുടെ കുറ്റപ്പെടുത്തൽ. അതേസമയം ബിഹാറിലെ സംഘർഷത്തില്‍ ദുരൂഹതയുണ്ടെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാർ ആരോപിച്ചത്. രാമനവമി ദിനത്തില്‍ പശ്ചിമബംഗാളിലും ബിഹാറിലും സംഘർഷം ഉണ്ടായ മേഖലകളില്‍ എല്ലാം തന്നെ നിരോധനാജ്ഞ തുടരുകയാണ്. 38 പേരെയാണ് സംഘർഷവുമായി ബന്ധപ്പെട്ട് ബംഗാളില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബിഹാറിലെ നളന്ദയില്‍ 27 പേരെയും സസാരാമില്‍ 18 പേരെയും…

Read More

ഗോതമ്പിന്റെയും ആട്ടയുടെയും വില കുറയുന്നു

പത്ത് വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിലയിൽ എത്തിയ ഗോതമ്പിന്റെയും ആട്ടയുടെയും വില കുറക്കുന്നതിനായി 30 ലക്ഷം ടൺ ഗോതമ്പ് പൊതുവിപണിയിൽ വിൽക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ, അവശ്യസാധനങ്ങളുടെ വില സംബന്ധിച്ച് കാര്യങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന മന്ത്രിമാരുടെ സമിതി യോഗത്തിലാണ് നിലവിലെ ഈ തീരുമാനം. ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീമിന് കീഴിലുള്ള ഇ-ലേലത്തിലൂടെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സ്റ്റോക്കിൽ നിന്നുള്ള ഗോതമ്പ് വിൽപ്പന അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് രണ്ട്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

അന്വേഷണ ഫലത്തെപ്പറ്റി ഒരു ഘട്ടത്തിലും എനിക്ക് ആശങ്ക ഉണ്ടായിരുന്നില്ലെന്ന് സോളാര്‍ പീഡന കേസില്‍ കുറ്റവിമുക്തനാക്കിയുള്ള സി ബി ഐയുടെ ക്ലീൻ ചിറ്റിൽ ഉമ്മൻചാണ്ടിയുടെ ആദ്യ പ്രതികരണം. സത്യം മൂടിവയ്ക്കാന്‍ കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് തനിക്ക് എപ്പോഴുമുള്ളതെന്നും മനസ്സാക്ഷിക്ക് നിരക്കാത്ത ഒരു പ്രവര്‍ത്തിയും ചെയ്തിട്ടില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. ……………………………………. പീഡനാരോപണത്തിൽ മുൻ നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് സോളാർ പീഡനകേസ് പരാതിക്കാരി. ഉമ്മൻചാണ്ടി ഉൾപ്പടെയുള്ള ആറ് പേർക്കെതിരെയും ഹർജി നൽകുമെന്ന് പരാതിക്കാരി അറിയിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിലപാട് മാറ്റിയതെന്നും…

Read More

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

കേരള സർവ്വകലാശാല വിസി നിയമനം വൈകുന്നതിനെതിരായ ഹർജിയിൽ ഹൈക്കോടതി ഇടപെടൽ. വിസിയെ നിശ്ചയിക്കാനുള്ള സെർച്ച് കമ്മിറ്റി അംഗത്തെ ഒരു മാസത്തിനുള്ളിൽ നിശ്ചയിക്കണമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവ്. വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി അംഗത്തെ നിശ്ചയിക്കാൻ വൈകുന്നതിനെതിരെ സെനറ്റ് അംഗം എസ് ജയറാം ആണ് ഹർജി നൽകിയത്. …………………………… മദ്യത്തിന്റ പൊതുവിൽപ്പന നികുതി നാല് ശതമാനം വർദ്ധിപ്പിക്കണമെന്ന ബില്ലിൽ സംസ്ഥാനത്ത് ചർച്ച തുടങ്ങി. ലാഭം മദ്യകമ്പനികൾക്ക് മാത്രമെന്ന് പ്രതിപക്ഷം പറഞ്ഞു. സർക്കാരിന്റെ ഈ നയം അംഗീകരിക്കാൻ കഴിയില്ലെന്ന് പിസി…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

പഞ്ചാബ് അതിർത്തിയിൽ മയക്കുമരുന്നുമായി പറന്ന ഡ്രോണുകൾ വെടിവെച്ച് വീഴ്ത്തി ബിഎസ്എഫ് വനിതാ കോൺസ്റ്റബിൾമാർ. തിങ്കളാഴ്ച രാത്രിയാണ് ഇവർ ഡ്രോൺ വെടിവെച്ച് വീഴ്ത്തിയത്. ഒറ്റ രാത്രിയിൽ രണ്ട് പാകിസ്ഥാൻ ഡ്രോണുകളാണ് ബിഎസ്എഫ് വെടിവെച്ച് വീഴ്ത്തിയത്. ഏഴടി ളവും 19 കിലോഗ്രാം ഭാരവുമുള്ള ഡ്രോണിൽ നിന്ന് 6.5 കിലോഗ്രാം ഹെറോയിനാണ് കണ്ടെത്തിയത്. ……………………………….. പാലക്കാട് കോട്ടോപ്പാട് കച്ചേരിപ്പറമ്പിൽ പട്ടാപ്പകൽ കാട്ടാനയുടെ ആക്രമണം. രണ്ടു പേർക്ക് പരുക്കേറ്റു. കാളപൂട്ട് കാണുന്ന ജനക്കൂട്ടത്തിനു സമീപത്തേക്കാണ് ആനയെത്തിയത്. കച്ചേരിപ്പറമ്പ് പുളിക്കൽ ഹംസ, കരടിയോട് വട്ടത്തൊടി…

Read More