ബാങ്കിലെ കാഷ്യർ പോലും ഇത്രയധികം തുക കണ്ടിട്ടുണ്ടാകില്ല; കോൺഗ്രസ് എം.പിയെ സസ്‌പെൻഡ് ചെയ്യാത്തതിൽ അമിത് ഷാ

കോൺഗ്രസ് രാജ്യസഭാ എം.പി ധീരജ് പ്രസാദ് സാഹുവിൽ നിന്നും കോടിക്കണക്കിനു രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിട്ടും അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യാത്തതിൽ ഇൻഡ്യ മുന്നണിയെ വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ ദിവസമാണ് സാഹുവിൻറെ സ്ഥാപനങ്ങളിൽ നിന്നായി 353 കോടി രൂപ പിടിച്ചെടുത്തത്. അഞ്ചു ദിവസം കൊണ്ടാണ് പണം എണ്ണിത്തീർത്തത്. ”ജാർഖണ്ഡിൽ ഒരു എം.പിയുണ്ട്. അദ്ദേഹം ഏതു പാർട്ടിക്കാരനാണെന്ന് ഞാൻ പറയേണ്ടതില്ല. ലോകത്തിനു മുഴുവൻ അതിനെക്കുറിച്ച് അറിയാം. ബാങ്ക് കാഷ്യർ പോലും പറയുന്നു. താൻ…

Read More

വനിതാ സംവരണ ബിൽ അപൂർണം, ഒബിസിയെ കേന്ദ്രം അവഗണിക്കുന്നുവെന്ന് രാഹുൽ ഗാന്ധി; പ്രധാനമന്ത്രിയുടെ ഇച്ഛാശക്തിയുടെ തെളിവാണെന്ന് അമിത് ഷാ

കേന്ദ്രം കൊണ്ടുവന്ന വനിതാ സംവരണ ബിൽ അപൂർണമാണെന്ന് രാഹുൽ ഗാന്ധി. ഒബിസി ഉപസംവരണം വേണമായിരുന്നു. സംവരണം നടപ്പാക്കാന്‍ മണ്ഡലപുനര്‍നിര്‍ണയം എന്തിനാണെന്നും അങ്ങനെ പറയുന്നതിലെ യുക്തി എന്തെന്നും രാഹുൽ ചോദിച്ചു. കേന്ദ്രം ഒബിസിയെ അവഗണിക്കുന്നു.90 കേന്ദ്ര സെക്രട്ടറിമാരില്‍ ഒബിസി വിഭാഗത്തില്‍നിന്നുള്ളത് മൂന്നുപേര്‍ മാത്രം. ഒബിസിക്കാരുടെ കൃത്യമായ കണക്ക് ലഭിക്കാന്‍ ജാതി സെന്‍സസ് നടത്തണമെന്നും രാഹുല്‍ ഗാന്ധി പറ‍ഞ്ഞു. അതേസമയം വനിതാ സംവരണ ബിൽ-2023 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയുടെ തെളിവാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു….

Read More

ഡൽഹി സർവിസ് ബിൽ രാഷ്ട്രപതി അംഗീകരിച്ചതോടെ നിയമമായി

പാർലമെന്‍റിന്‍റെ ഇരുസഭകളും പാസ്സാക്കിയ ഡൽഹി സർവിസ് ബിൽ നിയമമായി. വെള്ളിയാഴ്ച രാഷ്ട്രപതി അംഗീകരിച്ചതോടെയാണ് നിയമമായത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭയും രാജ്യസഭയും ബിൽ പാസ്സാക്കിയിരുന്നു. ലോക്സഭ ആഗസ്റ്റ് ഒന്നിനും രാജ്യസഭ ആഗസ്റ്റ് ഏഴിനുമാണ് ബിൽ പാസ്സാക്കിയത്. സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​ധി​കാ​രം വ​ള​ഞ്ഞ​വ​ഴി​യി​ലൂ​ടെ നേടാ​നു​ള്ള കു​ത​ന്ത്ര​മെ​ന്നാണ് ബില്ലിനെതിരെ ഉയ​ർ​ന്ന് വന്ന ആ​ക്ഷേ​പം. ഉ​ദ്യോ​ഗ​സ്​​ഥ നി​യ​മ​ന​ത്തി​നും സ്ഥ​ലം​മാ​റ്റ​ത്തി​നു​മു​ള്ള അ​ധി​കാ​രം ഡ​ൽ​ഹി സ​ർ​ക്കാ​റി​ൽ നി​ക്ഷി​പ്ത​മാ​ക്കി​യ സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ന്‍റെ വി​ധിയെ മ​റി​ക​ട​ക്കുന്നതിനാണ് കേന്ദ്രം നി​യ​മ​ഭേ​ദ​ഗ​തി ബി​ൽ കൊണ്ടുവന്നത്. കോ​ൺ​ഗ്ര​സ്​ അ​ട​ക്കം ഇ​ൻ​ഡ്യ മു​ന്ന​ണി​യി​ലെ എ​ല്ലാ…

Read More

രാജ്യ ദ്രോഹകുറ്റം ഒഴിവാക്കുന്നു; ക്രിമിനൽ നിയമങ്ങളിൽ പരിഷ്കരണവുമായി അമിത് ഷാ

ക്രിമിനല്‍ നിയമം പരിഷ്കരിക്കുന്ന പുതിയ ബില്ലുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഐപിസി, സി ആർ പി സി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരം ബില്ലുകളാണ് അവതരിപ്പിക്കുന്നത്. പുതിയ ബില്ലിൽ രാജ്യദ്രോഹക്കുറ്റം പൂർണ്ണമായി റദ്ദാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പുതിയ നിയമങ്ങളുടെ പേരിലും സവിശേഷതയുണ്ട്. ഭാരതീയ ന്യായ സംഹിത – 2023, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിങ്ങനെയാണ് നിയമങ്ങൾക്ക് പേരിട്ട് അവതരിപ്പിച്ചത്. നീതി ഉറപ്പിക്കാനാണ്…

Read More

മണിപ്പുർ വിഷയത്തിൽ മന്ത്രി അമിത് ഷായ്ക്കെതിരെ വിമർശനവുമായി ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി

വംശീയകലാപം ആളിക്കത്തുന്ന മണിപ്പുരിൽ ശക്തമായ ഇടപെടൽ നടത്തുന്നതിൽ പരാജയപ്പെട്ട ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ വിമർശനവുമായി ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി. മണിപ്പുരിലെ ബിജെപി സർക്കാരിനെ പുറത്താക്കി അവിടെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ 356 പ്രകാരം മണിപ്പുരിലെ ബിജെപി സർക്കാരിനെ പുറത്താക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. അമിത് ഷായെ കായിക മന്ത്രാലയത്തിലേക്കു മാറ്റണമെന്നും അദ്ദേഹം പരിഹസിച്ചു. ട്വിറ്ററിലൂടെയാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രതികരണം. കലാപം രൂക്ഷമായ മണിപ്പുരിൽ ബിജെപി നേതാക്കളെ ഉന്നമിട്ട് ഇംഫാൽ…

Read More

അമിത് ഷായെ പരിഹസിച്ച് എം.കെ സ്റ്റാലിൻ

ഭാവിയിൽ തമിഴ്നാട്ടിൽനിന്ന് പ്രധാനമന്ത്രിയുണ്ടാകുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തെ പരിഹസിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ‘ബിജെപി നേതാവിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എന്തിനാണു ദേഷ്യമെന്ന്’ സ്റ്റാലിൻ ചോദിച്ചു. ”അദ്ദേഹത്തിന്റെ നിർദേശം ഞാൻ സ്വാഗതം ചെയ്യുന്നു. പക്ഷേ മോദിയോടുള്ള അദ്ദേഹത്തിന്റെ ദേഷ്യം എന്താണെന്ന് എനിക്കറിയില്ല”– സ്റ്റാലിൻ പറഞ്ഞു. ഞായറാഴ്ച ബിജെപി ഭാരവാഹി യോഗത്തിലാണ് ‘ഭാവിയിൽ തമിഴ്നാട്ടിൽനിന്നൊരു പ്രധാനമന്ത്രി വരു’മെന്ന് അമിത് ഷാ പറഞ്ഞത്. അതു ഉറപ്പാക്കാൻ കഠിനാധ്വാനം ചെയ്യണമെന്ന് തമിഴ്‌നാട്ടിലെ പാർട്ടി പ്രവർത്തകരോട് അമിത് ഷാ…

Read More

അമിത് ഷായുടെ ചെന്നൈ സന്ദർശനം; വിമാനം ഇറങ്ങിയതിന് പിന്നാലെ തെരുവ് വിളക്കുകൾ അണഞ്ഞു; പ്രതിഷേധം

ബിജെപി ദേശീയ നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ ചെന്നൈ സന്ദർശനത്തിന്റെ തുടക്കത്തിൽ തന്നെ നാടകീയ രംഗങ്ങൾ. രാത്രി ഒൻപതരയ്ക്ക് അമിത് ഷാ വിമാനം ഇറങ്ങിയതിന് പിന്നാലെ വിമാനത്താവളത്തിലേക്കുള്ള വഴിയിലെ രണ്ടു വശങ്ങളിലെയും തെരുവ് വിളക്കുകൾ അണഞ്ഞു. 25 മിനിറ്റിനു ശേഷം ആണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായത്. അമിത് ഷായെ സ്വീകരിക്കാൻ എത്തിയ ബിജെപി പ്രവർത്തകർ, വൈദ്യുതി വകുപ്പിനെതിരെയും ഡിഎംകെ സർക്കാരിനെതിരെയും മുദ്രാവാക്യം വിളിച്ചു റോഡ് ഉപരോധിച്ചു. മനപ്പൂർവ്വം വൈദ്യുതി അണക്കുകയായിരുന്നുവെന്നാണ് ബിജെപി ആരോപണം. ഗതാഗത കുരുക്ക്…

Read More

അമിത് ഷായെ നേരിട്ടുകണ്ട് ഗുസ്തി താരങ്ങള്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ നേരിട്ടുകണ്ട് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍. ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ അധ്യക്ഷനെതുരെ ലൈംഗികാരോപണം ഉന്നയിച്ച് പ്രക്ഷോഭം നടത്തുന്ന താരങ്ങളാണ് കേന്ദ്രമന്ത്രിയെക്കണ്ടത്. ബജ്റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവര്‍ ഞായറാഴ്ച രാത്രി 11 മണിക്കാണ് കൂടിക്കാഴ്ച നടത്തിയത്. നിയമം അതിന്റെ വഴിക്ക് നീങ്ങുമെന്ന് അമിത് ഷാ താരങ്ങളോട് പറഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം. നിയമം എല്ലാവര്‍ക്കും ഒരുപോലെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിജ് ഭൂഷനെതിരെ നടപടി…

Read More

2024-ൽ കോൺഗ്രസും പ്രതിപക്ഷവും വലിയ വില നൽകേണ്ടിവരും; അമിത് ഷാ

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കാൻ പദ്ധതിയിടുന്ന കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ വില നൽകേണ്ടിവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ വലിയ ഒരു വിഭാഗം ജനങ്ങൾ മോദിക്കൊപ്പമുണ്ടെന്ന കാര്യം അംഗീകരിക്കാതെയാണ് പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. അസമിലെ ഗുവാഹത്തിയിലെ പൊതുചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രിയാവാൻ വോട്ടുചെയ്ത ജനതയാണ് ഇന്ത്യയിലുള്ളതെന്നും പറഞ്ഞ അമിത്ഷാ, കോൺഗ്രസും ഗാന്ധി കുടുംബവും…

Read More

പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; ഔദ്യോഗികമായി പ്രഖ്യാപിച്ച് അമിത് ഷാ

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഔദ്യോഗികിമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ച് ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിക്കും. ഇന്ത്യൻ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ പാർലമെന്റ് മന്ദിരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് 12മണിക്ക് ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ സാന്നിദ്ധ്യത്തിലാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുക. പുതിയ പാർലമെന്റ് മന്ദിരം ഇന്ത്യയ്ക്ക് വേണ്ടിയുള്ള ദീർഘവീക്ഷണത്തിന്റെ തെളിവാണെന്നും മോദി സർക്കാരിന്റെ ഒമ്പത് വർഷത്തെ റിപ്പോർട്ട്…

Read More