പുതിയ ക്രിമിനൽ നിയമങ്ങൾ ഇരകൾക്ക് വേഗത്തിൽ നീതി ഉറപ്പാക്കും ; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

പുതിയ ക്രിമിനൽ നിയമങ്ങളിലൂടെ വേഗത്തിൽ നീതി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വാതന്ത്രത്തിന് ശേഷം ആദ്യമായി ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം പൂർണമായി സ്വദേശവൽക്കരിച്ചിരിക്കുകയാണ്. അർദ്ധ രാത്രി മുതൽ നിയമം നടപ്പാക്കിത്തുടങ്ങി. ഇനി മുതൽ ക്രിമിനൽ നിയമങ്ങൾ ബിഎൻഎസ്, ബിഎൻഎസ് എസ്, ബിഎസ്എ എന്ന് വിശേഷിക്കപ്പെടും. പുതിയ നിയമത്തിലൂടെ വേഗത്തിൽ നീതി നടപ്പാകാനാകും. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾക്കെതിരായ നടപടികൾക്കാണ് പ്രഥമ പരി​ഗണന. ഇരകൾക്ക് നീതി ഉറപ്പാക്കുന്നതാണ് പുതിയ നിയമമെന്നും വേ​ഗത്തിൽ വിചരണയും നീതി ലഭ്യമാക്കുമെന്നും അമിത്…

Read More

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരായ ആരോപണം; മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് യു.പി കോടതി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ രാഹുൽ ഗാന്ധിക്ക് നോട്ടീസ്. ജൂലൈ രണ്ടിന് സുൽത്താൻപൂർ കോടതിയിൽ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. അമിത് ഷാക്കെതിരെ 2018ൽ നടത്തിയ പരാമർശമാണ് കേസിനാധാരമായിട്ടുള്ളത്. ബി.ജെ.പി നേതാവ് വിജയ് മിശ്രയാണ് പരാതി നൽകിയിരിക്കുന്നത്. അതേസമയം ഫെബ്രുവരി 20ന് ‘ഭാരത് ജോഡോ ന്യായ്’ യാത്രക്കിടെ രാഹുൽ കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. ന്യായ് യാത്ര താൽക്കാലികമായി നിർത്തിവെച്ചുകൊണ്ടായിരുന്നു രാഹുൽ കോടതിയിലെത്തിയത്. അന്ന് കോടതി അദ്ദേഹത്തിന് ജാമ്യം നൽകിയിരുന്നു.

Read More

മണിപ്പൂർ വിഷയത്തിൽ കുക്കി-മെയ്‌തെയ് വിഭാഗക്കാരുമായി ഉടൻ ചർച്ച; അമിത് ഷാ

സംഘർഷം തുടരുന്ന മണിപ്പൂരിൽ കുക്കി- മെയ്‌തെയ് വിഭാഗക്കാരുമായി ഉടൻ ചർച്ച നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മണിപ്പുരിലെ സാഹചര്യങ്ങൾ വിലയിരുത്താനും നടപടികൾ സ്വീകരിക്കാനും അമിത് ഷാ തിങ്കളാഴ്ച വൈകിട്ട് വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. യോഗത്തിൽനിന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് വിട്ടുനിന്നു. സംസ്ഥാന ഉപദേഷ്ടാവ് കുൽദീപ് സിംഗ്, ചീഫ് സെക്രട്ടറി വിനീത് ജോഷി എന്നിവരാണ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഹാജരായത്. മണിപ്പുരിൽ സംസ്ഥാന സർക്കാർ നടത്തുന്ന സമാധാന ശ്രമങ്ങൾക്കുവേണ്ട എല്ലാ സഹായങ്ങളും കേന്ദ്രം നൽകുമെന്ന്…

Read More

തമിഴിസൈയെ അമിത്ഷാ ശകാരിച്ച സംഭവം; മാപ്പ് പറയണമെന്ന് നാടാർ മഹാജനസംഘം, പ്രതിഷേധം

തെലങ്കാന മുൻ ഗവർണർ തമിഴിസൈ സൗന്ദർരാജനെ പൊതുവേദിയിൽ വച്ച് അമിത് ഷാ ശകാരിച്ച സംഭവത്തിൽ പ്രതിഷേധം. മുൻ ഗവർണർ ആയ നാടാർ വനിതയെ അപമാനിച്ചത് അപലപനീയം ആണെന്ന് നാടാർ മഹാജന സംഘം വാർത്താകുറിപ്പിറക്കി. അമിത് ഷായും സംഭവത്തിന് കാരണക്കാരനായ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയും മാപ്പ് പറയണം. ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. നാടാർ ശക്തികേന്ദ്രങ്ങളായ തിരുനെൽവേലി, തൂത്തുക്കൂടി, കന്യാകുമാരി എന്നിവിടങ്ങളിൽ വ്യാപകമായി പോസ്റ്ററുകളും പതിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വിമർശനം…

Read More

തെരഞ്ഞെടുപ്പിന്റെ മറവിൽ ഓഹരി വിപണിയിൽ നടന്നത് വൻ തട്ടിപ്പ് ; നരേന്ദ്ര മോദിക്കും , അമിത് ഷായ്ക്കുമെതിരെ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോ​ദിക്കും അമിത്ഷായ്ക്കുമെതിരെ ഗുരുതര ആരോപണവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. നരേന്ദ്രമോദി തെരഞ്ഞെടുപ്പിന്റെ മറവിൽ ഓഹരി വിപണിയിൽ തട്ടിപ്പ് നടത്തിയെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. ജൂൺ 4 ന് സ്റ്റോക്ക് മാർക്കറ്റ് റെക്കോർഡ് ഇടുമെന്ന് മോദിയും അമിത് ഷായും പറഞ്ഞു. സ്റ്റോക്കുകൾ വാങ്ങിവെക്കാനും ആവശ്യപ്പെട്ടു. എന്നാൽ ജൂൺ 1ന് വ്യാജ എക്സ്റ്റിറ്റ് പോൾ വരികയും ജൂൺ 4 ന് കോടികളുടെ നഷ്ടവും ഉണ്ടായെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടന്നതെന്നും ജെപിസി…

Read More

‘കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജില്ലാ മജിസ്ട്രേറ്റുമാരെ വിളിച്ചു’ ; ആരോപണവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ് , വിശദാംശങ്ങൾ നൽകാൻ നിർദേശം

വോട്ടെണ്ണലിന് മുന്നോടിയായി 150 ജില്ലാ മജിസ്‌ട്രേറ്റുമാരെ അമിത് ഷാ വിളിച്ചെന്ന ആരോപണത്തിൽ വിശദാംശങ്ങൾ നൽകാൻ കോൺഗ്രസിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. കോൺ​ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശിനോടാണ് വിവരങ്ങൾ കൈമാറാൻ നിർദേശം നൽകിയത്. ആഭ്യന്തരമന്ത്രി ജില്ലാ മജിസ്ട്രേറ്റുമാരുമായി സംസാരിക്കേണ്ട ആവശ്യം എന്താണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ചോദിച്ചു. വോട്ടെണ്ണൽ ദിനത്തിൽ സുതാര്യത ഉറപ്പാക്കാൻ സജ്ജീകരണങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഡ്യാ മുന്നണി നേതാക്കൾ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച്ച നടത്തി. വൈകീട്ട് 4.30നായിരുന്നു കൂടിക്കാഴ്ച…

Read More

രാഹുലിന്റെ പാർട്ടി പ്രവേശനത്തിന് ശേഷം കോൺഗ്രസിന്റെ പെരുമാറ്റം മാറി; രാഷ്ട്രീയ നിലവാരം ഇടിഞ്ഞെന്ന് അമിത് ഷാ

രാഹുൽ ഗാന്ധിയുടെ വരവോടെ കോൺഗ്രസിന്റെ പെരുമാറ്റരീതിയിൽ മാറ്റം വന്നെന്നും രാഷ്ട്രയത്തിന്റെ നിലവാരം ഇടിഞ്ഞെന്നും അമിത് ഷാ. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം. പാർലമെന്റിൽ പ്രതിപക്ഷവും ഭരണപക്ഷവും എന്തുകൊണ്ടാണ് ഇത്ര വിദ്വേഷത്തോടെ പെരുമാറുന്നതെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ‘എന്റെ അഭിപ്രായത്തിൽ രാഹുൽ ഗാന്ധിയുടെ പാർട്ടി പ്രവേശനത്തിന് ശേഷമാണ് കോൺഗ്രസിന്റെ പെരുമാറ്റത്തിൽ മാറ്റംവന്നത്. ഇതിന് ശേഷം രാഷ്ട്രീയത്തിന്റെ നിലവാരം ഇടിഞ്ഞു’ അമിത് ഷാ പറഞ്ഞു. കഴിഞ്ഞ 20 വർഷമായുള്ള പാർലമെന്റ് ബഹിഷ്‌കരണത്തിന്റെ കാരണങ്ങൾ പരിശോധിക്കുമ്പോൾ…

Read More

ബിജെപിക്ക് വീണ്ടും അധികാരം ലഭിച്ചാൽ ഏക സിവിൽ കോഡും , ‘ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്’ പദ്ധതിയും നടപ്പിലാക്കും ; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ബി.ജെ.പിക്ക് വീണ്ടും അധികാരം ലഭിച്ചാൽ അടുത്ത അഞ്ചു വർഷത്തിനിടെ ഏക സിവിൽകോഡും ‘ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്’ പദ്ധതിയും നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മതേതര രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തിൽ നിയമങ്ങളുണ്ടാകരുതെന്ന് അംബേദ്കർ ഉൾപ്പെടെയുള്ള നേതാക്കൾ വ്യക്തമാക്കിയതാണെന്നും അദ്ദേഹം വാദിച്ചു. വാർത്താ ഏജൻസിയായ പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. നമ്മുടെ ഉത്തരവാദിത്തമാണ് ഏക സിവിൽകോഡ്. ഭരണഘടനാ ശിൽപികൾ സ്വതന്ത്ര്യത്തിനുശേഷം പാർലമെന്റിന്റെയും നിയമസഭകളുടെയും മേൽ ബാക്കിവച്ച ഉത്തരവാദിത്തമാണത്. കോൺസ്റ്റിറ്റിയുവെന്റ് അസംബ്ലി ആലോചിച്ചെടുത്ത നമ്മൾക്കു…

Read More

‘ഭരണഘടന മാറ്റാൻ 10 വർഷമായി ജനവിധിയുണ്ട്, പക്ഷേ ഞങ്ങൾ അത് ചെയ്തില്ല’: അമിത് ഷാ

400ൽ അധികം ലോക്സഭാ സീറ്റുകൾ നേടണമെന്ന് ബിജെപി പറയുന്നത് ഭരണഘടന ഭേദഗതിക്ക് വേണ്ടിയാണെന്ന പ്രതിപക്ഷ ആരോപണം തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ ഒരു ദശാബ്ദമായി ഭരണഘടനയിൽ മാറ്റം വരുത്താൻ ബിജെപിക്ക് അധികാരമുണ്ടെങ്കിലും ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 400ൽ അധികം സീറ്റുകൾ നേടുകയെന്നതാണ് പാർട്ടിയുടെ ലക്ഷ്യമെന്നും വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അമിത് ഷാ വ്യക്തമാക്കി. ‘കഴിഞ്ഞ 10 വർഷമായി ഭരണഘടന മാറ്റാനുള്ള ജനവിധി ഞങ്ങൾക്കുണ്ട്, പക്ഷേ ഞങ്ങൾ അത് ഒരിക്കലും…

Read More

രാമന് പിന്നാലെ സീതയേയും തിരഞ്ഞെടുപ്പ് വിഷയമാക്കി ബി ജെ പി; മോദിയും ബി ജെ പിയും സീതയ്ക്കു വേണ്ടി ക്ഷേത്രം പണിയുമെന്ന് അമിത് ഷാ

ബിഹാറിലെ സീതാമഢിയില്‍ ബി.ജെ.പി സീതാക്ഷേത്രം നിര്‍മിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സീതാമഢിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബി.ജെ.പി വോട്ട് ബാങ്കിനെ ഭയപ്പെടുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയില്‍ രാമലല്ലയുടെ ക്ഷേത്രം നിര്‍മിച്ചുവെന്നും സീതാദേവിയുടെ ജന്മസ്ഥലത്ത് മഹത്തായൊരു സ്മാരകം നിര്‍മ്മിക്കുകയെന്നതാണ് ഇനി അവശേഷിക്കുന്നതെന്നുമാണ് അമിത് ഷാ പറഞ്ഞത്. രാമക്ഷേത്രത്തില്‍നിന്ന് സ്വയം അകന്നുനിന്നവര്‍ക്ക് അതിന് കഴിയുകയില്ലെന്നും സീതയ്ക്കായി ഒരു ക്ഷേത്രം ആര്‍ക്കെങ്കിലും നിര്‍മിക്കാന്‍ കഴിയുമെങ്കില്‍ അത് മോദിക്കും ബി.ജെ.പിക്കും മാത്രമായിരിക്കുമെന്നും അമിത്…

Read More