അംബേദ്കർക്കെതിരെ അപകീർത്തി പരാമർശം: അമിത് ഷാ മാപ്പ് പറയണം; പാർലമെന്റ് വളപ്പിൽ പ്രതിപക്ഷ പ്രതിഷേധം

ബി.ആർ.അംബേദ്കർക്കെതിരായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അപകീർത്തി പരാമർശത്തിനെതിരെ പാർലമെന്റ് വളപ്പിൽ പ്രതിപക്ഷ പ്രതിഷേധം. അംബേദ്കറുടെ ചിത്രവുമായാണ് എംപിമാർ എത്തിയത്. അമിത് ഷാ മാപ്പു പറയണമെന്നായിരുന്നു ആവശ്യം. തുടർന്ന് സഭയിലും അംബേദ്കറുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനെത്തുടർന്ന് ലോക്സഭയിൽ നടപടിക്രമങ്ങൾ നിർത്തിവച്ചു. രാജ്യസഭയിലും ഇതേവിഷയത്തിൽ ബഹളമുണ്ടായി. രണ്ടുമണിവരെ രാജ്യസഭയും നിർത്തിവച്ചു.

Read More

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ രാജി വെപ്പിച്ച് ആ ചുമതല സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിക്ക് നൽകണം ; മെക് 7 വിവാദത്തിൽ പ്രതികരണവുമായി സന്ദീപ് വാര്യർ

മെക് 7 വ്യായാമ പരിശീലനത്തിനെത്തുന്നത് തീവ്രവാദികളാണെന്ന ആരോപണം ഉന്നയിച്ച സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെയും ബിജെപിയെയും പരിഹസിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് ജി വാര്യർ. മെക് സെവൻ തീവ്രവാദമാണെന്നാണ് ഇപ്പോൾ ബിജെപിക്കാർ പറയുന്നത്.രണ്ടുവർഷത്തിനുള്ളിൽ ആയിരത്തിലേറെ സ്ഥലങ്ങളിലേക്ക് പടർന്നു കയറിയ ഈ വ്യായാമ ശൃംഖല തീവ്രവാദ പ്രവർത്തനമാണെങ്കിൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് കേന്ദ്ര ആഭ്യന്തരമന്ത്രിയോട് രാജിവയ്ക്കാൻ പറയുക എന്നതാണ്. എന്നിട്ട് പകരം സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനനെ ആഭ്യന്തരമന്ത്രിയാക്കണമെന്ന് സന്ദീപ് പരിഹസിച്ചു. രാജ്യത്തെ പൗരന്മാരെ…

Read More

മണിപ്പുരിലെ സ്ഥിതി​ രൂക്ഷം; മഹാരാഷ്ട്രയിലെ റാലികൾ റദ്ദാക്കി അമിത് ഷാ ഡൽഹിയിലേക്ക് മടങ്ങി

മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി ഡൽഹിയിലേക്ക് മടങ്ങി ആഭ്യന്തരമന്ത്രി അമിത് ഷാ. മണിപ്പുരിലെ സ്ഥിതി​ഗതികൾ രൂക്ഷമായി തുടരുന്നതിനാലാണ് മന്ത്രി തലസ്ഥാനത്തേക്ക് തിരിച്ചത്. മൂന്ന് അസംബ്ലി മണ്ഡലങ്ങളിൽ പൊതുയോ​ഗങ്ങളെ അഭിസംബോധന ചെയ്യാനിരിക്കെയാണ് പരിപാടികൾ റദ്ദാക്കി അമിത് ഷാ മടങ്ങിയത്. ദുരിതാശ്വാസക്യാമ്പിൽനിന്ന്‌ സായുധസംഘം തട്ടിക്കൊണ്ടുപോയ ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ് മണിപ്പുരിൽ വീണ്ടും സംഘർഷം രൂക്ഷമായത്. കൊല്ലപ്പെട്ടവർക്ക് നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി പ്രതിഷേധത്തിനിറങ്ങിയവർ ഇംഫാലിൽ രണ്ടു മന്ത്രിമാരുടെയും മൂന്ന് എം. എൽ.എ.മാരുടെയും വീടുകൾ ആക്രമിച്ചു. വ്യാപക അക്രമങ്ങൾ ഉണ്ടായതോടെ സംസ്ഥാനത്തെ ഏഴ്…

Read More

500 രൂപയ്ക്ക് എല്‍പിജി; സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടില്‍ മാസം 2,100 രൂപ; വാഗ്ധാനവുമായി ഝാര്‍ഖണ്ഡില്‍ ബിജെപി

തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഝാര്‍ഖണ്ഡില്‍ സ്ത്രീകള്‍ക്കും തൊഴിലില്ലാത്ത വിദ്യാസമ്പന്നരായ യുവജനങ്ങള്‍ക്കും പ്രത്യേകം ധനസഹായം വാഗ്ദാനം ചെയ്ത് ബിജെപി. അധികാരത്തില്‍ എത്തിയാല്‍ സംസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കും അവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ മാസാമാസം 2,100 രൂപവെച്ച് നല്‍കും എന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. കേന്ദ്ര ആഭ്യന്തരമന്ത്രിയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ അമിത് ഷായുടെ നേതൃത്വത്തില്‍ റാഞ്ചിയിലെ പാര്‍ട്ടി ആസ്ഥാനത്തുവെച്ച് ഞായറാഴ്ചയാണ് ബിജെപി പ്രകടന പത്രിക പുറത്തുവിട്ടത്. എല്ലാ കുടുംബങ്ങള്‍ക്കും യൂണിറ്റിന് 500 രൂപാ നിരക്കില്‍ എല്‍പിജി ഗ്യാസ് സിലിണ്ടര്‍ ലഭ്യമാക്കുമെന്നും…

Read More

‘അസംബന്ധം, അടിസ്ഥാനരഹിതം’; അമിത് ഷായ്‌ക്കെതിരായ ആരോപണത്തില്‍ പ്രതികരിച്ച് ഇന്ത്യ; കാനഡയ്ക്ക് മുന്നറിയിപ്പ്

ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ കനേഡിയന്‍ ഹൈക്കമ്മീഷന്‍ പ്രതിനിധിയെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ച് ഇന്ത്യ. കാനഡയുടെ ആരോപണം അസംബന്ധവും അടിസ്ഥാന രഹിതവുമാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിജ്ജര്‍ കൊലപാതകത്തെ തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരുന്നു. കാനഡയില്‍ നടക്കുന്ന അന്വേഷണത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ അടക്കം നയതന്ത്ര…

Read More

കാനഡയുടെ പരാമർശം; പ്രധാനമന്ത്രി വാർത്താസമ്മേളനം നടത്തണമെന്ന് സുബ്രമണ്യം സ്വാമി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വാർത്തസമ്മേളനം നടത്തണമെന്ന ആവശ്യവുമായി മുതിർന്ന ബി.ജെ.പി നേതാവ് സുബ്രമണ്യം സ്വാമി രം​ഗത്ത്. അമിത് ഷാക്കെതിരായ കാനഡയുടെ പരാമർശങ്ങളിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സിഖുകാർക്കെതിരായ ആക്രമണങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് പങ്കുണ്ടെന്ന വെളിപ്പെടുത്തൽ കാനഡ മന്ത്രി നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു എക്സിലൂടെ സുബ്രമണ്യം സ്വാമിയുടെ പ്രതികരണം വന്നിരിക്കുന്നത്. മോദിയും അമിത് ഷായും ഒരുമിച്ച് വാർത്താസമ്മേളനം നടത്തി ആരോപണങ്ങൾക്ക് മറുപടി നൽകണമെന്നാണ് സുബ്രമണ്യം സ്വാമി ആവശ്യപ്പെട്ടിരിക്കുന്നത്. ഒന്നുകിൽ…

Read More

നക്‌സലിസം വികസനത്തിന് തടസമാണ്; കേരളവും വളരെ ശ്രദ്ധിക്കണമെന്ന് അമിത് ഷായുടെ മുന്നറിയിപ്പ്

നക്‌സൽ വേട്ട അന്തിമഘട്ടത്തിലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തുനിന്ന് 2026 മാർച്ചോടെ ഈ ഭീഷണി തുടച്ചുനീക്കാനും ആഹ്വാനം ചെയ്‌തു. നക്‌സൽ ബാധിത സംസ്ഥാനങ്ങളായ ആന്ധ്രാ പ്രദേശ്,​ ബീഹാർ,​ ഛത്തീസ്ഗഢ്,​ ജാർഖണ്ഡ്,​ തെലങ്കാന,​ഒഡിഷ,​ മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് മുഖ്യമന്ത്രിമാ‌രോടാണ് ആഹ്വാനം. ഇന്നലെ ഡൽഹി വിഗ്യാൻ ഭവനിൽ നടന്ന ഉന്നതതല യോഗത്തിലാണിത്. എട്ടു സംസ്ഥാനങ്ങളിലെയും സാഹചര്യം വിലയിരുത്തി. വിവിധ കേന്ദ്രസേനകളിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുത്തു. നക്‌സലിസം വികസനത്തിന് തടസമാണെന്ന് അമിത് ഷാ പറ‌ഞ്ഞു. എട്ടു കോടിയിലധികം ജനങ്ങളുടെ അടിസ്ഥാന ക്ഷേമത്തിന് തുരങ്കംവച്ചു. സുരക്ഷാസാഹചര്യം മെച്ചപ്പെട്ടതോടെ ലോക്‌സഭാ…

Read More

‘വിദേശത്ത് ഇന്ത്യാ വിരുദ്ധപരാമർശങ്ങൾ നടത്തുന്നു’; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ അമിത് ഷാ

രാജ്യവിരുദ്ധ പരാമർശങ്ങൾ നടത്തുന്നത് രാഹുൽ ഗാന്ധിയും കോൺഗ്രസും ശീലമാക്കിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. വിദേശത്തുപോയി ഇന്ത്യാവിരുദ്ധ പരാമർശം നടത്തുന്നു. രാജ്യത്ത് ഭിന്നതയുണ്ടാക്കാനാണ് ശ്രമമെന്നും അമിത് ഷാ ആരോപിച്ചു. യു.എസ്. സന്ദർശനത്തിനിടെ രാഹുൽ ഉയർത്തിയ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രതികരണം. ജാതി സെൻസസ്, സംവരണം, സിഖ് വിഷയം അടക്കമുള്ളവയിൽ യു.എസ്. സന്ദർശനവേളയിൽ രാഹുൽ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു എക്‌സ് പ്ലാറ്റ് ഫോമിൽ കൂടി ആഭ്യന്തരമന്ത്രി വിമർശനവുമായി രംഗത്തെത്തിയത്. രാഹുൽ ഗാന്ധി രാജ്യവികാരത്തെ മുറിവേൽപ്പിക്കുന്ന തരത്തിലുള്ളതും സുരക്ഷയെ…

Read More

ആർട്ടിക്കിൾ 370 ചരിത്രമായി മാറി, അത് ഒരിക്കലും തിരിച്ചുവരില്ല; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ജമ്മു കശ്മീർ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ജമ്മു കശ്മീരിന് ​പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 ചരിത്രമായി മാറിയെന്നും അത് ഒരിക്കലും തിരിച്ചുവരില്ലെന്നും അമിത് ഷാ പറഞ്ഞു. അതേസമയം നാഷനൽ കോൺഫറൻസ് അടക്കമുള്ള കക്ഷികൾ ആർട്ടിക്കിൾ 370 തിരി​കെ കൊണ്ടുവരുമെന്ന വാഗ്ദാനവുമായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതിനിടയിലാണ് അമിത് ഷായുടെ ഇത്തരത്തിലൊരു പ്രസ്താവന വരുന്നത്. കഴിഞ്ഞ 10 വർഷം നീണ്ട കാലഘട്ടം രാജ്യത്തിന്റെയും ജമ്മു കശ്മീരിന്റെയും ചരി​ത്രത്തി​ൽ സുവർണലിപികളിൽ രേഖപ്പെടുത്തു​മെന്നും…

Read More

തകർന്നത് ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷ ; വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിൽ പ്രതികരിച്ച് അമിത് ഷാ

പാരീസ് ഒളിംപിക്സ് വനിതാ വിഭാഗം 50 കിലോ ഫ്രീ സ്റ്റൈല്‍ ഗുസ്തി ഫൈനലിന് തൊട്ടുമുമ്പ് അയോഗ്യയായ വിനേഷ് ഫോഗട്ടിന് നേരിട്ട തിരിച്ചടിയില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ തകർത്ത നടപടിയാണെന്ന് അമിത് ഷാ എക്സില്‍ കുറിച്ചു. വിനേഷ് ഫോഗട്ടിന് മികച്ച കായിക കരിയറാണുള്ളത്. ലോക ചാമ്പ്യനെ വരെ മലര്‍ത്തിയടിച്ച് തിളങ്ങിനില്‍ക്കുകയാണ് അവര്‍. തിളക്കമേറിയ കരിയറില്‍ ഇത് വെറുമൊരു നിര്‍ഭാഗ്യം കൊണ്ട് മാത്രം സംഭവിച്ച കാര്യമാണ്. അതിനാല്‍ തന്നെ വിജയിയായി ശക്തമായി വിനേഷ്…

Read More