
വനിതാ തടവുകാര്‍ ഗര്‍ഭിണികളാകുന്നു; പുരുഷ ജീവനക്കാരെ വിലക്കണം: റിപ്പോര്‍ട്ടുമായി അമിക്കസ് ക്യൂറി
പശ്ചിമ ബംഗാളിലെ ജയിലുകളില്‍ കഴിയുന്ന വനിതാ തടവുകാർ ഗർഭിണികളാകുന്നുവെന്ന് റിപ്പോർട്ട്. ജയിലുകളില്‍ കുറഞ്ഞത് 196 കുഞ്ഞുങ്ങളെങ്കിലും ജനിച്ചിട്ടുണ്ടെന്നും അമിക്കസ് ക്യൂറി കല്‍ക്കട്ട ഹൈക്കോടതിക്ക് റിപ്പോർട്ട് കൈമാറി. സംസ്ഥാനത്തെ ജയില്‍ പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് അമിക്കസ് ക്യൂറി ഇക്കാര്യം അറിയിച്ചത്. തടവുകാരെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്ത് പുരുഷ ജീവനക്കാരെ വിലക്കണമെന്ന് അമിക്കസ് ക്യൂറി നിർദേശിച്ചു. വ്യാഴാഴ്ചയാണ് അമിക്കസ് ക്യൂറി വനിത തടവുകാരെ പാർപ്പിച്ച ഇടങ്ങളില്‍ പുരുഷ ജീവനക്കാരെ വിലക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ട് നല്‍കിയത്. വനിതാ തടവുകാർ ഗർഭിണികള്‍ ആയ…