
ഭിന്നശേഷി സൗഹൃദമാക്കി ദുബായ് ആർ.ടി.എ സംവിധാനങ്ങൾ
ഭിന്നശേഷിക്കാർക്ക് സൗകര്യപ്രദമാക്കി കെട്ടിടങ്ങളും സംവിധാനങ്ങളും മാറ്റിയെടുക്കുന്ന പദ്ധതിയുടെ മൂന്നാംഘട്ടം പൂർത്തിയാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). ദുബൈ ബിൽഡിങ് കോഡിന് അനുസൃതമായാണ് വിവിധ സ്ഥാപനങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത്. മൂന്നാം ഘട്ടത്തിൽ 26 കെട്ടിടങ്ങളും സംവിധാനങ്ങളുമാണ് നിശ്ചിത നിലവാരത്തിലേക്ക് മാറ്റിയത്. ആർ.ടി.എ ഹെഡ് ഓഫിസ്, 15 ബസ് സ്‌റ്റേഷനുകൾ, നാല് മൾട്ടി ലെവൽ പാർക്കിങ് ടെർമിനലുകൾ, രണ്ട് കസ്റ്റമർ ഹാപ്പിനസ് സെൻററുകൾ, അഞ്ച് അഡ്മിനിസ്‌ട്രേറ്റിവ് കെട്ടിടങ്ങൾ, അൽ ജദ്ദാഫ് മറൈൻ ട്രാൻസ്‌പോർട്ട് സ്‌റ്റേഷൻ എന്നിവയാണ് നിലവിൽ ഭിന്നശേഷി സൗഹൃദമാക്കി…