
24 മണിക്കൂറിനുള്ളിൽ അമേത്തി, റായ്ബറേലി സീറ്റുകളിൽ തീരുമാനമുണ്ടാകും; കോൺഗ്രസ്
24 മണിക്കൂറിനുള്ളിൽ അമേത്തി, റായ്ബറേലി സീറ്റുകളിൽ സ്ഥാനാർഥിയാരാണെന്ന കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് കോൺഗ്രസ്. പാർട്ടി വക്താവ് ജയ്റാം രമേശാണ് ഇക്കാര്യം അറിയിച്ചത്. എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ജയ്റാം രമേശ് ഇക്കാര്യം പറഞ്ഞത്. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് കമിറ്റി സ്ഥാനാർഥികളെ തീരുമാനിക്കാൻ ഖാർഗെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ സ്ഥാനാർഥിയാരാണെന്ന ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും ജയ്റാം രമേശ് അറിയിച്ചു. കോൺഗ്രസിന്റെ സെൻട്രൽ ഇലക്ഷൻ കമിറ്റി ഏപ്രിൽ 27നാണ് യോഗം ചേർന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സ്ഥാനാർഥികളാകണമെന്ന നിർദേശം കമിറ്റി മുന്നോട്ടുവെച്ചുവെന്നാണ്…