കോണ്‍ഗ്രസിന് അമേഠിയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ ഭയം; അതാണ് പ്രഖ്യാപനം വൈകുന്നതെന്ന് സ്മൃതി ഇറാനി 

അമേഠിയില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ കോണ്‍ഗ്രസിനെ കളിയാക്കി സ്മൃതി ഇറാനി ​രം​ഗത്ത്. ഇവിടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് ഭയമാണെന്നും അതാണ് പ്രഖ്യാപനം വൈകുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു. ടൈംസ് നൗ തിരഞ്ഞെടുപ്പ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അമേഠിയിലെ നിലവിലെ എം.പി കൂടിയായ സ്മൃതി ഇറാനി. അമേഠിയില്‍ ആരെവേണമെങ്കിലും കോണ്‍ഗ്രസിന് തീരുമാനിക്കാം. ഇത് ആദ്യമായാണ് ഇത്രയും വൈകുന്നതെന്നും സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി. ബി.ജെ.പിക്ക് ഇത്തവണ നാനൂറ് സീറ്റ് ലഭിക്കും. അതില്‍ ഒന്ന് റെക്കോര്‍ഡ് വിജയത്തോടെ അമേഠിയിലായിരിക്കും. ഇത് വെറുതെ പറയുന്നതല്ല….

Read More