‘തെരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്ന് തോറ്റതിൽ വിഷമമില്ല, അവിടെ ഒരു വീട് വാങ്ങി’; സ്മൃതി ഇറാനി

ലോക്സഭാ തെരഞ്ഞെടുപ്പിൽ യുപിയിലെ പ്രധാന മണ്ഡലത്തിലമായ അമേഠിയയിലെ തോൽവിയിൽ താൻ നിരാശയല്ലെന്ന് ബി.ജെ.പി നേതാവ് സ്മൃതി ഇറാനി. 2019ലെ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയ ഇറാനി 2024ൽ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി ലാൽ ശർമ്മയോട് തോറ്റിരുന്നു. ”തെരഞ്ഞെടുപ്പുകൾ വരും, പോകും, അമേഠിയിൽ നിന്ന് തോറ്റതിൽ എനിക്ക് വിഷമമില്ല. 1 ലക്ഷം കുടുംബങ്ങൾ ഇപ്പോൾ സ്വന്തം വീടുകളിൽ താമസിക്കുന്നു. 80,000 വീടുകളിൽ ഇപ്പോൾ വൈദ്യുതിയുണ്ട്, രണ്ട് ലക്ഷം കുടുംബങ്ങൾക്ക് ആദ്യമായി ഗ്യാസ് സിലിണ്ടറുകൾ ലഭിച്ചു ഇതാണ് എന്റെ…

Read More

സ്മൃതി ഇറാനിയെ തോൽപ്പിച്ചത് അമേഠിയിലെ ജനങ്ങൾ ; കോൺഗ്രസ് നേതാവ് കിഷോരി ലാൽ

സ്മൃതി ഇറാനിയെ തോൽപിച്ചത് അമേഠിയിലെ ജനങ്ങളെന്ന് കോൺ​ഗ്രസ് നേതാവ് കിഷോരി ലാൽ . അമേഠി മണ്ഡലം ഇപ്പോഴും ​ഗാന്ധി കുടുംബത്തിന്റേതാണെന്നും കിഷോരി ലാൽ പറഞ്ഞു. നല്ല പ്രകടനം പാർലമെന്റിൽ കാഴ്ച വെക്കണമെന്ന് രാഹുൽ ഗാന്ധി ഉപദേശിച്ചു. വിനയം കാത്ത് സൂക്ഷിക്കണമെന്ന് സോണിയ ഗാന്ധിയും മണ്ഡലത്തിൽ എപ്പോഴും ഉണ്ടായിരിക്കണമെന്ന് പ്രിയങ്കയും പറഞ്ഞുവെന്ന് കിഷോരി ലാൽ വ്യക്തമാക്കി. കഴിഞ്ഞ തവണ കോൺഗ്രസ് അധ്യക്ഷനും പ്രധാനമന്ത്രി സ്ഥാനാർഥിയുമായിരുന്ന രാഹുൽ ഗാന്ധിയെ മലർത്തിയടിച്ച സ്മൃതി ഇറാനി ഇക്കുറി ഞെട്ടിക്കുന്ന പരാജയമാണ് അമേഠിയിൽ ഏറ്റുവാങ്ങിയത്….

Read More

അമേഠിയിൽ അടിതെറ്റിയോ?; സ്മൃതി ഇറാനി പിന്നിൽ

ബി.ജെ.പി.യെ ഞെട്ടിച്ച് ഉത്തർപ്രദേശിൽനിന്നുള്ള ആദ്യ ഫലസൂചനകൾ. വോട്ടെണ്ണൽ രണ്ടുമണിക്കൂർ പിന്നിടുമ്പോൾ ഉത്തർപ്രദേശിൽ ബി.ജെ.പി.യുടെ പലപ്രമുഖ സ്ഥാനാർഥികളും പിന്നിലാണ്. അമേഠിയിൽ സിറ്റിങ് എം.പി.യും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി പതിനായിരത്തിലേറെ വോട്ടുകൾക്ക് പിന്നിലാണ്. ഏറ്റവുമൊടുവിലെ ഫലസൂചന പ്രകാരം 15060 വോട്ടുകൾക്ക് കോൺഗ്രസിന്റെ കിഷോരി ലാലാണ് അമേഠിയിൽ മുന്നിട്ടുനിൽക്കുന്നത്. 2019-ൽ അമേഠിയിൽ രാഹുൽഗാന്ധിയെ പരാജയപ്പെടുത്തിയാണ് സ്മൃതി ഇറാനി ലോക്സഭയിലെത്തിയത്. ഇതിനൊപ്പം ഉത്തർപ്രദേശിൽ ഇന്ത്യ സഖ്യം നടത്തിയ അപ്രതീക്ഷ മുന്നേറ്റവും എടുത്തുപറയേണ്ടതാണ്.

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് ; പ്രധാന ശ്രദ്ധാകേന്ദ്രമായി അമേഠിയും റായ്ബറേലിയും

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്‌ച നടക്കും. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 49 സീറ്റുകളിലേക്കാണ് അന്നേദിനം വോട്ടെടുപ്പ്. ആകെ ഏഴ് ഘട്ടങ്ങളാണ് ഇത്തവണത്തെ ഇന്ത്യന്‍ പൊതു തെരഞ്ഞെടുപ്പിലുള്ളത്. നാല് ഘട്ടങ്ങളിലെ പോളിംഗ് ഇതിനകം പൂര്‍ത്തിയായി. വോട്ടെടുപ്പ് നടക്കുന്ന ലോക്‌സഭ മണ്ഡലങ്ങളുടെ എണ്ണം പരിഗണിച്ചാല്‍ ഏറ്റവും കുറവ് സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത് അഞ്ചാം ഘട്ടത്തിലാണ്. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 മണ്ഡലങ്ങളാണ് തിങ്കളാഴ്‌ച പോളിംഗ് ബൂത്തിലെത്തുന്നത്. 695 സ്ഥാനാര്‍ഥികളാണ് അഞ്ചാം…

Read More

തന്റെ എതിരാളി പ്രിയങ്ക ഗാന്ധിയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ കിഷോരി ലാൽ ശർമ്മയെയാണ് അമേതി ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാക്കിയിരിക്കുന്നതെങ്കിലും തന്റെ എതിരാളി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണെന്ന് പറഞ്ഞ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി രം​ഗത്ത്. കുട്ടികളുടെ രാഷ്ട്രീയത്തിൽ തനിക്ക താൽപര്യമില്ലെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സ്മൃതി ഇറാനി പറഞ്ഞു. തന്റെ എതിരാളി പ്രിയങ്ക ഗാന്ധിയാണെന്നും അവരാണ് പിൻനിരയിൽ നിന്നും മത്സരിക്കുന്നതെന്നും അവരുടെ സഹോദരൻ മുമ്പിൽ നിന്നെങ്കിലും പോരാടുന്നുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു. 2014ൽ രാഹുൽ ഗാന്ധി ഒരു ലക്ഷത്തിലേറെ…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് ; റായ്ബറേലി അമേഠി മണ്ഡലങ്ങളുടെ ചുമതല മുൻ മുഖ്യമന്ത്രിമാർക്ക് നൽകി കോൺഗ്രസ്

റായ്ബറേലിയിലും അമേഠിയിലും മുൻ മുഖ്യമന്ത്രിമാർക്ക് തെരഞ്ഞെടുപ്പ് ചുമതല നൽകി കോൺഗ്രസ്. റായ്ബറേലിയിൽ ഭൂപേഷ് ബാഗേലിനെയും അമേഠിയിൽ അശോക് ഗെഹ്‌ലോട്ടിനെയുമാണ് മുതിർന്ന നിരീക്ഷരായി നിയോഗിച്ചത്. ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രിയാണ് ഭൂപേഷ് ബാഗേൽ. രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയായിരുന്നു അശോക് ഗെഹ്‌ലോട്ട്. ഇരു മണ്ഡലങ്ങളും കോൺഗ്രസിന് അതീവ പ്രാധാന്യമുള്ളവയാണ്. ഇവ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് തീരുമാനം. ഗാന്ധി കുടുംബവുമായി ഏറെ അടുപ്പമുള്ള കിഷോരി ലാൽ ശർമയാണ് (കെ.എൽ ശർമ) അമേഠിയിലെ കോൺഗ്രസ് സ്ഥാനാർഥി. റായ്ബറേലിയിൽ രാഹുൽ ഗാന്ധിയാണ് കോൺഗ്രസിനു വേണ്ടി…

Read More

അമേഠിയിലെ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം; വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു

ഉത്തര്‍പ്രദേശിലെ അമേഠിയിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസ് അജ്ഞാതര്‍ ആക്രമിച്ചതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിന്‍റെ റിപ്പോര്‍ട്ട്. ഞായറാഴ്‌ച അര്‍ധരാത്രിയോടെയുണ്ടായ ആക്രമണത്തില്‍ ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ആക്രമികള്‍ അടിച്ചുതകര്‍ത്ത ശേഷം കടന്നുകളഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ അമേഠിയിലെ പ്രചാരണം സജീവമാകുന്നതിനിടെയാണ് കോണ്‍ഗ്രസ് ഓഫീസ് അജ്ഞാതര്‍ ആക്രമിക്കുന്ന സംഭവമുണ്ടായത്. ബിജെപി പ്രവര്‍ത്തകരാണ് ഓഫീസ് ആക്രമിച്ചത് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ പ്രതികളെ ആരെയും പിടികൂടിയിട്ടില്ല.  സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധിച്ചു. കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ്…

Read More

‘രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് ഭയന്നോടി’; രാഹുല്‍ഗാന്ധിക്കെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

റായ്ബറേലിയില്‍ മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ രാഹുല്‍ഗാന്ധിക്കെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രം​ഗത്ത്. എല്ലാവരോടും ഭയക്കരുതെന്ന് പറയുന്നവരോട്, ഭയക്കരുതെന്നും ഓടിപ്പോകരുതെന്നുമാണ് തനിക്ക് പറയാനുള്ളതെന്ന് നരേന്ദ്രമോദി പറഞ്ഞു. പശ്ചിമബംഗാളിലെ ബര്‍ധ്മാന്‍- ദുര്‍ഗാപുരില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് ഭയന്നോടിയതാണെന്ന് നരേന്ദ്ര മോദി. അമേഠിയില്‍മത്സരിക്കാൻ രാഹുലിന് ഭയമാണ്, ഭയപ്പെടരുതെന്ന് ജനങ്ങളോട് പറയുന്ന രാഹുല്‍ തന്നെ ഭയന്നോടിയിരിക്കുകയാണ്. ഭയന്നോടരുത് എന്നാണ് തനിക്ക് രാഹുല്‍ ഗാന്ധിയോട് പറയാനുള്ളതെന്നും രാഹുല്‍ രണ്ടാം മണ്ഡലം തേടിപ്പോകുമെന്ന് താൻ നേരത്തെ പ്രവചിച്ചതാണെന്നും…

Read More

രാഹുൽ ഗാന്ധി റായ്ബറേലിയിൽ , അമേഠിയിൽ കിശോരിലാൽ ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്, പ്രിയങ്ക മത്സരിക്കില്ല

സസ്‌പെൻസ് അവസാനിപ്പിച്ച് റായിബറേലിയിലും അമേഠിയിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. പ്രിയങ്ക ഗാന്ധി മത്സരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് രാഹുൽ ഗാന്ധി റായിബറേലിയിൽ മത്സരിക്കും. അമേഠിയിൽ മുതിർന്ന നേതാവ് കിശോരിലാൽ ശർമയാണ് സ്ഥാനാർഥി. രണ്ടു മണ്ഡലങ്ങളിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഇന്നാണ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അന്തിമസമയത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോഴും അമേഠി, റായ്ബറേലി മണ്ഡലങ്ങളിൽ സസ്പെൻസ് നിലനിർത്തുകയായിരുന്നു കോൺഗ്രസ്. രാഹുൽ ഗാന്ധിയുടെ രണ്ടാം മണ്ഡലമാണ് റായ് ബറേലി. മൂന്ന് സെറ്റ് പത്രികകൾ രാഹുലിനായി പൂരിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. പത്രിക…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് ; അമേഠിയിൽ മത്സരിക്കാൻ രാഹുൽ ഗാന്ധി താത്പര്യം അറിയിച്ചതായി സൂചന , പ്രഖ്യാപനം ഇന്ന് ഉണ്ടാകും

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ മത്സരിക്കാൻ താല്പര്യം അറിയിച്ച് രാഹുൽ ഗാന്ധി. അമേഠിയിൽ പത്രിക സമർപ്പണത്തിന് തയാറാകാൻ ഉത്തർപ്രദേശ് പിസിസിക്ക് എഐസിസി നിർദേശം നൽകി. സിറ്റിങ് എംപിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിയാണ് രാഹുലിന്റെ എതിരാളി. അതേസമയം പ്രിയങ്ക ഗാന്ധി ഇത്തവണ മത്സരിച്ചേക്കില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പ്രിയങ്കയെ സജീവമാക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം, അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാർഥി പ്രഖ്യാപനം അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെക്ക് വിട്ടിരുന്നു. മേയ് 20…

Read More