
സംയുക്ത സഹകരണത്തിന് അമേരിക്കൻ യൂണിവേഴ്സിറ്റി – റാസൽഖൈമ പൊലീസ് കരാർ
റാസൽ ഖൈമ പൊലീസ് ജനറല്‍ കമാന്‍ഡ് അമേരിക്കന്‍ യൂനിവേഴ്സിറ്റിയുമായി (എ.യു റാക്) സംയുക്ത സഹകരണത്തിന്. സ്ഥാപനങ്ങള്‍ക്കിടയില്‍ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും തന്ത്രപരമായ ലക്ഷ്യങ്ങള്‍ നേടുന്നതിന് അനുഭവങ്ങളുടെ പങ്കുവെക്കലുമാണ് സഹകരണ ലക്ഷ്യമെന്ന് കരാറില്‍ ഒപ്പുവെച്ച് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി, എ.യു റാക് പ്രസിഡന്റ് പ്രഫ. ഡേവിഡ് സ്മിത്ത് എന്നിവര്‍ പറഞ്ഞു. എ.യു റാക് വിദ്യാര്‍ഥികള്‍ക്ക് പരിശീലന അവസരങ്ങള്‍ ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അലി അബ്ദുല്ല അഭിപ്രായപ്പെട്ടു. പ്രതിഭകളെ ആകര്‍ഷിക്കുക, ഗവേഷണ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പൊലീസ്…