
മെസ്സി മിന്നി; രണ്ട് ഗോളും അസിസ്റ്റും, വിജയക്കുതിപ്പിൽ ഇന്റർ മയാമി
ലിയോണൽ മെസിയുടെ വരവോടെ അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ഇന്റർ മയാമി വിജയക്കുതിപ്പ് തുടരുകയാണ് .ഇന്‍റര്‍ മയാമിക്കായി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മെസി ഗോള്‍ കണ്ടെത്തി. അറ്റ്‌ലാന്‍റ യുണൈറ്റഡിന് എതിരെ ഇരട്ട ഗോള്‍ കണ്ടെത്തിയ മെസി ഒരു അസിസ്റ്റും പേരിലാക്കി. ഇതോടെ ഇന്‍റര്‍ മയാമി 4-0ന് അറ്റ്‌ലാന്‍റയെ തരിപ്പിണമാക്കി. റോബര്‍ട്ട് ടെയ്‌ലറുടെ പേരിലാണ് മറ്റ് രണ്ട് ഗോളുകള്‍. ഇന്‍റര്‍ മയാമിയില്‍ എത്തിയ ശേഷം തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് മെസി വലകുലുക്കിയത്. ജയത്തോടെ ഇന്‍റര്‍ മയാമി നോക്കൗട്ട് റൗണ്ടിലെത്തി….