
ഡൊണാൾഡ് ട്രംപിനെതിരെ പോസ്റ്റുകൾ ; സ്വന്തം കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി ശേഷം സ്വയം ജീവനൊടുക്കി അമേരിക്കൻ പൗരൻ
നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിനെതിരെ നിരവധി പോസ്റ്റുകൾ പങ്കുവെച്ച ശേഷം തന്‍റെ കുടുംബത്തിലെ നാല് പേരെ വെടിവച്ചു കൊന്ന് ആത്മഹത്യ ചെയ്ത് യുവാവ്. സ്വയം വെടിയുതിർത്ത നിലയില്‍ വീടിനുള്ളിൽ മരിച്ച നിലയിലാണ് യുഎസ് പൗരനായ ആന്‍റണി നെഫ്യൂവിന്‍റെ (46) മൃതദേഹം കണ്ടെത്തിയത്. നവംബർ ഏഴിന് ഇയാളുടെ മുൻ പങ്കാളി എറിൻ അബ്രാംസൺ (47), അവരുടെ മകൻ ജേക്കബ് നെഫ്യു (15) എന്നിവരുടെ മൃതദേഹങ്ങൾ ഒരു അപ്പാർട്ട്മെൻ്റിൽ നിന്ന് കണ്ടെത്തിയിരുന്നു. പിന്നീട്, ഇയാളുടെ ഭാര്യ കാതറിൻ നെഫ്യു…