അമേരിക്കയിൽ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ; മരണ കാരണം അവ്യക്തം

അമേരിക്കയിലെ ന്യൂജേഴ്സിയിൽ നാലം​ഗ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂജേഴ്‌സിയിലെ പ്ലെയിൻസ്‌ ബോറോയിലെ വീടിനുള്ളിലാണ് നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തേജ് പ്രതാപ് സിംഗ് (43), ഭാര്യ സോണാൽ പരിഹർ (42) ഇവരുടെ10 വയസ്സുള്ള ആൺകുട്ടിയും 6 വയസ്സുള്ള പെൺകുട്ടി എന്നിവരാണ് മരിച്ചത്. ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബുധനാഴ്ച്ച വൈകിട്ടാണ് മരണം സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്….

Read More

മൈക്കിലൂടെ ബാങ്ക് വിളിക്കാം; അനുമതി നൽകി ന്യൂയോർക്ക് ഭരണകൂടം

പൊതുജനങ്ങൾക്ക് കേൾക്കുന്ന രീതിയിൽ മൈക്കിലൂടെ ബാങ്ക് വിളിക്കാൻ ന്യൂയോർക്ക് സിറ്റി ഭരണകൂടം അനുമതി നൽകി.വെള്ളിയാഴ്ചയിലെ ജുമുഅ പ്രാർത്ഥനയ്ക്കുള്ള ബാങ്കിനാണ് നഗരസഭ അനുമതി നൽകിയിരിക്കുന്നത്. ഉച്ചഭാഷണി ഉപയോഗിക്കാനുള്ള സമയപരിധി അടക്കം നിശ്ചയിച്ച് മാർഗനിർദേശവും പുറത്തിറക്കിയിട്ടുണ്ട്. ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് ആണു പ്രഖ്യാപനം നടത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30നും 1.30നും ഇടയിലാണ് ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള സമയം. ഇതോടൊപ്പം വ്രതമാസക്കാലമായ റമദാനിൽ മഗ്‌രിബ് ബാങ്കിനും അനുമതി നൽകിയിട്ടുണ്ട്. ന്യൂയോർക്ക് സിറ്റിയിൽ സ്വന്തം വിശ്വാസപ്രകാരം ജീവിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്ന് മേയർ…

Read More

ചരിത്ര നേട്ടത്തിനരികെ ഇന്റർ മയാമി; ലീഗ്‌സ് കപ്പ് ലക്ഷ്യമിട്ട് മെസിയും സംഘവും ഇന്നിറങ്ങും

ലീഗ്സ് കപ്പിലെ ആദ്യ കിരീടം ലക്ഷ്യമിട്ട് ലിയോണൽ മെസിയുടെ ഇന്റർ മയാമി ഇന്നിറങ്ങുന്നു.ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ ആറരയ്ക്ക് നടക്കുന്ന ഫൈനലില്‍ നാഷ്‌വില്ലെയാണ് എതിരാളി. ഇന്റര്‍ മയാമി ക്ലബിന്റെ ചരിത്രത്തിലെ ആ സുവര്‍ണ നേട്ടത്തിന് ഒരു ജയം മാത്രമാണ് ബാക്കിയുള്ളത്.തുടരെ പതിനൊന്ന് മത്സരങ്ങളില്‍ ജയമില്ലാതെ പതറിയ ടീം മെസി വന്നതിന് ശേഷമുള്ള ആറ് കളിയിലും ജയിച്ചു. അതും ഇന്നോളമില്ലാത്ത തരത്തില്‍ വന്‍ മാര്‍ജിനുകളില്‍. ആറ് കളിയില്‍ ഒന്പത് ഗോളുമായി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററും മെസി തന്നെ. സെര്‍ജിയോ…

Read More

അമേരിക്കയിലെ ഹവായ് ദ്വീപിൽ ആളിപ്പടർന്ന് കാട്ടുതീ; മരിച്ചവരുടെ എണ്ണം ഉയരുന്നു

അമേരിക്കയിലെ ഹവായ് ദ്വീപിൽ ഉണ്ടായ കാട്ടുതീയിൽ പെട്ട് മരിച്ചവരുടെ എണ്ണം ഉയരുകയാണ്. മൗവി കൗണ്ടിയിൽ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 55 ആയി. ദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്തെ വാർത്താവിനിമയ സംവിധാനങ്ങളും വൈദ്യുതി വിതരണവും പൂർണമായി മുടങ്ങിയതോടെ ഇവിടുത്തെ രക്ഷാപ്രവർത്തനം ദുഷ്കരമായി മാറിയിരിക്കുകയാണ്. ആയിരത്തോളം പേരെ മേഖലയിൽ കാണാതായെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. മൃതദേഹങ്ങള്‍ കണ്ടെത്താല്‍ പരിശീലനം ലഭിച്ച നായ്ക്കൾ കലിഫോര്‍ണിയയില്‍ നിന്നും വാഷിങ്ടൗണില്‍ നിന്നും മൗവിയിലെത്തിയിട്ടുണ്ടെന്ന് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി അറിയിച്ചു. കാട്ടുതീ പടർന്നതോടെ മേഖലയിലേക്കുള്ള റോഡുകളും അടച്ചിരിക്കുകയാണ്….

Read More

മെസി മാജിക്കിൽ വിജയക്കുതിപ്പ് തുടർന്ന് ഇന്റർ മയാമി; 3-1 ന് ഒര്‍ലാന്‍ഡോ സിറ്റിയെ തകർത്തു

അമേരിക്കയില്‍ മെസി കുതിപ്പ് തുടരുകയാണ്. ലീഗ്‌സ് കപ്പില്‍ മെസിയുടെ ഇരട്ട ഗോളിന്‍റെ മികവില്‍ ഇന്‍റര്‍ മയാമി ഒര്‍ലാന്‍ഡോ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്തു. മെസിയുടെ ഗോളില്‍ മുന്നിലെത്തിയ മയാമിയെ പതിനേഴാം മിനിറ്റില്‍ സെസാര്‍ അറൗജോയുടെ ഗോളിലൂടെ ഒര്‍ലാന്‍ഡോ സമനിലയില്‍ പിടിച്ചിരുന്നു. മഴമൂലം വൈകി ആരംഭിച്ച മത്സരത്തില്‍ ഏഴാം മിനിറ്റിലായിരുന്നു മെസി മയാമിക്കായി ആദ്യ ഗോളടിച്ചത്. സമനിലയില്‍ പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജോസഫ് മാര്‍ട്ടിനെസ് പെനല്‍റ്റിയിലൂടെ മയാമിയെ വീണ്ടും മുന്നിലെത്തിച്ചു. 72-ാം…

Read More

6 വയസുള്ള സ്വന്തം മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി; അമ്മയെ ജീവപര്യന്തം തടവിന് വിധിച്ച് കോടതി

അമേരിക്കയിലെ അരിസോണയിൽ ആറ് വയസുകാരനായ സ്വന്തം മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ അമ്മക്ക് ജീവപര്യന്തം തടവ് ശിക്ഷ. ദേശഔൻ മാർട്ടിനസ് എന്ന ആറ് വയസുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. 29 കാരിയായ അമ്മ എലിസബത്ത് ആർക്കിബെയ്ക്ക് മകനെ മൂത്രം ഒഴുകുന്ന ക്ലോസറ്റിൽ പൂട്ടിയിട്ടാണ് പട്ടിണിക്കിട്ട് കൊലപ്പെടുത്തിയത്. ‘നിന്ദ്യവും ക്രൂരവും നികൃഷ്ടവുമായ പ്രവൃത്തിക്ക് ജീവിതകാലം മുഴുവൻ തടവ് ശിക്ഷ അനുഭവിക്കാൻ താങ്കൾ അർഹയാണെന്നായിരുന്നു കോടതിയുടെ വാക്കുകൾ, പാരോൾ സാധ്യത ഇല്ലാതെ ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. കൊക്കോനിനോ സുപ്പീരിയർ കോടതി…

Read More

മലയാളി യുവാവ് അമേരിക്കയിൽ വെടിയേറ്റ് മരിച്ചു

കോട്ടയം നീണ്ടൂർ സ്വദേശിയായ യുവാവാണ് അമേരിക്കയിൽ വെടിയേറ്റ് മരിച്ചത്. നീണ്ടൂർ കൈപ്പുഴ കാവിൽ സണ്ണിയുടെ മകൻ പതിനേഴുകാരനായ ജാക്‌സൺ ആണ് മരിച്ചത്. കാലിഫോർണിയയിലാണ് മരിച്ച ജാക്സസണും കുടുംബവും താമസിച്ചിരുന്നത്. കൊലപാതകത്തിനുള്ള കാരണം എന്തെന്ന് വ്യക്തമല്ല. 1992 ൽ ആണ് ജാക്സണും കുടുംബവും യുഎസിലേക്ക് താമസം മാറ്റിയത്. 2019 ൽ ആണ് ഇവ ഏറ്റവും ഒടുവിൽ നാട്ടിൽ എത്തിയത്.

Read More

അമേരിക്കയിലെ ഏറ്റവും വലിയ പെരുമ്പാമ്പ് പിടിയില്‍

അമേരിക്കയില്‍ നടന്ന ഒരു പാമ്പു വേട്ടയാണ് ദിവസങ്ങളായി മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. അമേരിക്കയില്‍ പിടികൂടിയതില്‍വച്ച് ഏറ്റവും നീളം കൂടിയ പെരുമ്പാമ്പിനെയാണ് പിടികൂടിയത്. 19 അടി നീളമുള്ള ബര്‍മീസ് പെരുമ്പാമ്പിനെ ഒഹായോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയായ ജെയ്ക് വലേരിയാണു പിടികൂടിയത്. ഇതിനു മുന്‍പ് പിടിക്കപ്പെട്ട ഏറ്റവും വലിയ ബര്‍മീസ് പാമ്പിന് 18 അടി ഒമ്പത് ഇഞ്ച് ആയിരുന്നു നീളം. 2020 ഒക്ടോബറിലായിരുന്നു ഇത്. ഇന്‍സ്റ്റാഗ്രാമില്‍ വലേരി പങ്കുവച്ച പാമ്പിനെ പിടിക്കുന്ന വീഡിയോയിലെ രംഗങ്ങള്‍ ഭയമുളവാക്കുന്നതാണ്. പെരുമ്പാമ്പിനെ വാലില്‍ പിടിച്ച് റോഡിലേക്ക്…

Read More

സിനിമ ചിത്രീകരണത്തിനിടെ ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറൂഖ് ഖാന് പരുക്ക് ; അപകടം അമേരിക്കയിൽ വച്ച്

അമേരിക്കയിലെ ലോസാഞ്ചൽസിൽ വച്ച് നടന്ന സിനിമ ചിത്രീകരണത്തിനിടെ ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറൂഖ് ഖാന് പരുക്കേറ്റു. താരത്തിന്റെ മൂക്കിനാണ് പരുക്കേറ്റത്. ഉടൻ തന്നെ അദ്ദേഹത്തെ ലോസാഞ്ചൽസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമുള്ളതല്ല. ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ട അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി. നിലവിൽ മുംബൈയിലെ വീട്ടിൽ വിശ്രമത്തിലാണ് അദ്ദേഹം. താരത്തിന് പരുക്കേറ്റതിനെ തുടർന്ന് സിനിമയുടെ ചിത്രീകരണം താത്കാലികമായി നിർത്തി വച്ചു. 

Read More

സിനിമ ചിത്രീകരണത്തിനിടെ ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറൂഖ് ഖാന് പരുക്ക് ; അപകടം അമേരിക്കയിൽ വച്ച്

അമേരിക്കയിലെ ലോസാഞ്ചൽസിൽ വച്ച് നടന്ന സിനിമ ചിത്രീകരണത്തിനിടെ ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറൂഖ് ഖാന് പരുക്കേറ്റു. താരത്തിന്റെ മൂക്കിനാണ് പരുക്കേറ്റത്. ഉടൻ തന്നെ അദ്ദേഹത്തെ ലോസാഞ്ചൽസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമുള്ളതല്ല. ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ട അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി. നിലവിൽ മുംബൈയിലെ വീട്ടിൽ വിശ്രമത്തിലാണ് അദ്ദേഹം. താരത്തിന് പരുക്കേറ്റതിനെ തുടർന്ന് സിനിമയുടെ ചിത്രീകരണം താത്കാലികമായി നിർത്തി വച്ചു. 

Read More