ബംഗ്ലാദേശിൽ ആഭ്യന്തരയുദ്ധത്തിന് സമാനമായ സാഹചര്യം സൃഷ്‍ടിച്ചത് അമേരിക്ക; ഷെയ്ഖ് ഹസീന

മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാതിരിക്കാനാണ് താൻ രാജി വെച്ചതെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. സെൻ്റ് മാർട്ടിൻ ദ്വീപിൻ്റെ പരമാധികാരം യുഎസിന് നൽകിയിരുന്നെങ്കിൽ തനിക്ക് അധികാരത്തിൽ തുടരാമായിരുന്നു. ബംഗാൾ ഉൾക്കടലിലും സ്വാധീനമുറപ്പിക്കാൻ അനുവദിച്ചില്ല. രാജിക്ക് മുൻപ് രാജ്യത്തെ അഭിസംബോധന ചെയ്യാൻ തയ്യാറാക്കിയ പ്രസംഗത്തിലായിരുന്നു ഷെയ്ഖ് ഹസീന ഇക്കാര്യങ്ങൾ വിശദമാക്കിയത്. ബംഗ്ലാദേശില്‍ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ രാജ്യം വിട്ട ഷെയ്ഖ് ഹസീന ആദ്യമായി പ്രതികരിക്കുകയായിരുന്നു ഷെയ്ഖ് ഹസീന. തൻ്റെ രാജ്യത്ത് ആഭ്യന്തരയുദ്ധത്തിന് സമാനമായ സാഹചര്യം സൃഷ്‍ടിച്ചതിന്‍റെ ഉത്തരവാദി അമേരിക്കയാണെന്ന് ഹസീന…

Read More

അമേരിക്കയിൽ വീണ്ടും വെടിവയ്‌പ്പ്; ഒരാൾ കൊല്ലപ്പെട്ടു: 6 പേർക്ക് പരിക്ക്

അമേരിക്കയെ ഞെട്ടിച്ച്‌ വീണ്ടും വെടിവയ്‌പ്പ്. ന്യൂയോർക്കിലെ റോച്ചെസ്‌റ്ററില്‍ പാർക്കിലാണ് സംഭവമുണ്ടായത്. പ്രാദേശിക സമയം ഞായറാഴ്‌ച വൈകുന്നേരം 6.20നാണ് വെടിവയ്‌പ് നടന്നത്. ഈ സമയം നിരവധി ജനങ്ങള്‍ ഇവിടെയുണ്ടായിരുന്നു. നിരവധി പേർക്ക് വെടിവയ്‌പില്‍ പരിക്കേറ്റു. 20കാരൻ മരിച്ചതായും പ്രാദേശിക മാദ്ധ്യമങ്ങള്‍ അറിയിച്ചു. ആരാണ് വെടിയുതിർത്തതെന്ന് വ്യക്തമല്ല. എന്നാല്‍ നിരവധി ജനങ്ങള്‍ക്ക് നേരെ വെടിയുതിർത്തതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ വെടിയേറ്റ് ആളുകള്‍ കിടക്കുന്നതിന്റെയും രക്ഷിക്കാൻ ചിലർ ശ്രമിക്കുന്നതിന്റെയും രംഗങ്ങളുണ്ട്. സംഭവമുണ്ടായ ഉടൻ ‌ജനങ്ങള്‍ ചിതറിയോടി. വെടിവയ്‌പ്പില്‍ ഗുരുതര…

Read More

റഫയിലുണ്ടായ ആക്രമണം; ഇസ്രയേൽ നിയന്ത്രണ രേഖ മറികടന്നിട്ടില്ലെന്ന് അമേരിക്ക

തെക്കൻ ഗാസ്സയിലെ റഫയിൽ തങ്ങളുടെ അതിർവരമ്പുകൾ മറികടന്ന് ഇസ്രായേൽ ആക്രമണങ്ങൾ നടത്തിയിട്ടില്ലെന്ന് അമേരിക്ക. അതേസമയം, ടെന്റ് ക്യാമ്പിലുണ്ടായ ആക്രമണം സംബന്ധിച്ചുള്ള അന്വേഷണം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. പലസ്തീൻ സിവിലയൻമാരുടെ ദുരവസ്ഥക്ക് നേരെ അമേരിക്ക കണ്ണടക്കുന്നില്ലെന്ന് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ടെന്റ് ക്യാമ്പിലുണ്ടായ സംഭവം ദുരന്തപൂർണമായ തെറ്റാണെന്ന് ഇസ്രായേൽ സമ്മതിച്ചിട്ടുണ്ട്. വലിയ രീതിയിലുള്ള ആക്രമണം ഇപ്പോഴും റഫയിൽ ഇസ്രായേൽ നടത്തുന്നില്ലെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇസ്രായേലിന് സഹായം നൽകുന്നത് നിർത്തണമെന്നാവശ്യപ്പെട്ട്…

Read More

റഫയിലെ കൂട്ടക്കുരുതി ; ആക്രമണം നടത്താൻ ഉപയോഗിച്ചത് അമേരിക്കൻ നിർമിത യുദ്ധോപകരണങ്ങൾ

റഫയിലെ ക്യാമ്പിന് നേരെ ആക്രമണം നടത്താൻ ഉപയോഗിച്ചത് അമേരിക്കൻ നിർമിത യു​ദ്ധോപകരണമെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ വിശകലനം ചെയ്താണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഹമാസ് പോരാളികൾ താമസിക്കുന്ന സ്ഥലത്തേക്ക് ബോംബിട്ടപ്പോൾ സമീപത്തെ ടെന്റുകളിലേക്ക് തീപിടിക്കുകയായിരുന്നുവെന്നാണ് ഇസ്രായേൽ അവകാശപ്പെട്ടിരുന്നത്. റഫയിലെ താൽ അസ് സുൽത്താൻ പ്രദേശത്തുണ്ടായ ആക്രമണത്തിൽ കുറഞ്ഞത് 45 പേർ കൊല്ലപ്പെടുകയും 200ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യു.എസ് നിർമ്മിത ജി.ബി.യു 39 എന്ന ബോംബാണ് ഇവിടെ ഉപയോഗിച്ചതെന്ന് സി.എൻ.എൻ റിപ്പോർട്ടിൽ പറയുന്നു. നാല് ആയുധ…

Read More

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ അമേരിക്കയിൽ ; ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

മലയാളി താരം സഞ്ജു സാംസണ്‍ ട്വന്റി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. ദുബായില്‍ നിന്നാണ് സഞ്ജു അമേരിക്കയില്‍ എത്തിയത്. രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ യുസ്‌വേന്ദ്ര ചഹല്‍, യശശ്വി ജയ്‌സ്വാള്‍, ആവേശ് ഖാന്‍ എന്നിവരും അമേരിക്കയിലെത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, റിഷഭ് പന്ത്, അര്‍ഷ്ദീപ് സിംഗ്, അക്‌സര്‍ പട്ടേല്‍ , കുല്‍ദീപ് യാദവ്, റിസര്‍വ് താരങ്ങളായ ശുഭ്മാന്‍ ഗില്‍, ഖലീല്‍ അഹമ്മദ്, തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം അമേരിക്കയില്‍ എത്തിയിരുന്നു. രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള…

Read More

കാർ അപകടം; അമേരിക്കയിൽ 3 ഇന്ത്യൻ വിദ്യാർഥികൾക്ക് ദാരുണാന്ത്യം

അമേരിക്കയിലെ ജോർജിയയിൽ അമിത വേഗതയിലെത്തിയ കാർ മരത്തിലിടിച്ച് തലകീഴായി മറിഞ്ഞ് മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ രണ്ട് പെൺകുട്ടികൾ ഉൾപ്പെടുന്നുവെന്നും അമിത വേഗതയായിരിക്കാം കാറപകടത്തിന് കാരണമെന്നും അൽഫാരെറ്റ പൊലീസ് പറഞ്ഞു. മെയ് 14-ന് ജോർജിയയിലെ അൽഫാരെറ്റയിൽ മാക്‌സ്‌വെൽ റോഡിന് സമീപത്താണ് അപകടമുണ്ടായത്.  അൽഫാരെറ്റ ഹൈസ്‌കൂളിലും ജോർജിയ സർവകലാശാലയിലും പഠിച്ചിരുന്ന അഞ്ച് വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. അഞ്ചു പേരും18 വയസ് പ്രായമുള്ളവരാണ്. അൽഫാരെറ്റ ഹൈസ്‌കൂളിലെ സീനിയർ വിദ്യാർഥിയായ ആര്യൻ ജോഷി,…

Read More

ഇസ്രയേൽ – ഹമാസ് സംഘർഷം; റഫയിൽ അധിനിവേശം നടത്തിയാൽ ഇസ്രയേലിന് ആയുധങ്ങൾ നൽകില്ലെന്ന് അമേരിക്ക

ഗാസ നഗരമായ റഫയില്‍ അധിനിവേശം നടത്തിയാല്‍ ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നത് അമേരിക്ക നിര്‍ത്തുമെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍. ബുധനാഴ്ച സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ബൈഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ”ഞാന്‍ വ്യക്തമായി ഒരു കാര്യം പറയുകയാണ്. അവര്‍ റഫയിലേക്ക് പോയാല്‍, ഇതുവരെ പോയിട്ടില്ല, അഥവാ പോയാല്‍ ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തും” ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അയൺ ഡോം സിസ്റ്റത്തിനുള്ള വിഭവങ്ങൾ പോലെയുള്ള പ്രതിരോധ ആയുധങ്ങൾ അമേരിക്ക ഇസ്രായേലിന് നൽകുമെന്ന് ബൈഡൻ വീണ്ടും ഉറപ്പിച്ചു പറഞ്ഞു. ആയുധങ്ങളും പീരങ്കി…

Read More

യൂറോപ്യൻ സർവകലാശാലകളിലും പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ ശക്തമാകുന്നു ; അമേരിക്കയിലെ പ്രതിഷേധവും തുടരുന്നു

അമേരിക്കയ്ക്ക് പിന്നാലെ പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ യൂറോപ്പിലെ സർവ്വകലാശാലകളിലേക്കും പടരുന്നു. നെതർലാൻഡ്, ജർമ്മനി, ഫ്രാൻസ്, സ്വിറ്റ്സർലാൻഡ്, ഓസ്ട്രിയ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലെ വിവിധ സർവ്വകലാശാലകളിലാണ് പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ വ്യാപകമാവുന്നത്. അമേരിക്കയിലെ പ്രമുഖ സർവ്വകലാശാലകളിൽ അടുത്തിടെയുണ്ടായ പ്രതിഷേധങ്ങളുടെ ചുവട് പിടിച്ചാണ് യൂറോപ്പിലെ പ്രതിഷേധം. ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങൾക്ക് എതിരെയാണ് വിദ്യാർത്ഥി പ്രതിഷേധം വ്യാപകമാവുന്നത്. ചൊവ്വാഴ്ച റാഫയിൽ ഇസ്രയേൽ സൈന്യം എത്തിയതിന് പിന്നാലെ സജീവമായ പ്രതിഷേധങ്ങളെ പൊലീസ് അടക്കമുള്ള സംവിധാനങ്ങളെ നിരത്തിയാണ് ഭരണകൂടം പ്രതിരോധിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം ആംസ്റ്റർഡാം…

Read More

‘അമേരിക്കയ്ക്ക് മാത്രമേ ഇസ്രയേലിനെ തടയാൻ കഴിയൂ’ ; പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്

ഗാസയിലെ ആക്രമണം അവസാനിപ്പിക്കാൻ ഇസ്രയേലിനെ തടയാൻ കഴിയുന്ന ഏക ശക്തി അമേരിക്കയാണെന്ന് പലസ്തീൻ പ്രസിഡണ്ട് മഹ്‌മൂദ് അബ്ബാസ്. ഇസ്രയേലിനെ അംഗീകരിച്ചവർ പലസ്തീനേയും അംഗീകരിക്കണം. ജെറുസലേമും വെസ്റ്റ്ബാങ്കും ഗാസയും ചേരുന്ന പലസ്തീൻ രാഷ്ട്രം രൂപീകരിക്കാതെ പ്രശ്‌നപരിഹാരമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. റിയാദിൽ വേൾഡ് എകണോമിക് ഫോറത്തിലായിരുന്നു പ്രതികരണം. അതേസമയം, ഗാസയിലെ ആക്രമണം ലോക സാമ്പത്തിക രംഗത്തെ ഗുരുതരമായി ബാധിച്ചേക്കുമെന്ന് സൗദി ധനകാര്യ മന്ത്രിയും ചൂണ്ടിക്കാട്ടി. ലോക സാമ്പത്തിക ഫോറത്തിന്റെ റിയാദ് എഡിഷന് സമാന്തരമായാണ് ഗാസ വിഷയത്തിൽ സൗദി യോഗങ്ങൾ സംഘടിപ്പിച്ചത്….

Read More