യുപിയിൽ ചീഫ് സെക്രട്ടറിയേയും ഡി.ജി.പിയേയും തിരഞ്ഞെടുക്കാന്‍ പുതിയ സംവിധാനം; സുതാര്യത ഉറപ്പാക്കാനെന്ന് യോ​ഗി സര്‍ക്കാര്‍

ഡി.ജി.പിയേയും ചീഫ് സെക്രട്ടറിയേയും നിയമിക്കാൻ യു.പിയിൽ ഇനി യു.പി.എസ്.സി മാനദണ്ഡങ്ങൾ പിന്തുടരേണ്ടതില്ലെന്ന് യോ​ഗി സർക്കാർ. തിങ്കളാഴ്ച അർധരാത്രി ചേർന്ന കാബിനറ്റ് യോ​ഗത്തിലാണ് ഈ തീരുമാനമെടുത്തത്. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള പാനലായിരിക്കും ഇനി ഡി.ജി.പിയേയും ചീഫ് സെക്രട്ടറിയേയും തിരഞ്ഞെടുക്കുക. തിരഞ്ഞെടുപ്പിനായി പുതിയ നിയമങ്ങളും കൊണ്ടുവന്നു. ഈ നടപടിയോടെ സർക്കാർ ഇനി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന് പുതിയ ഡി.ജി.പിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പേരുകൾ അയയ്ക്കില്ല. ഡി.ജി.പി സ്ഥാനത്തേക്ക് അനുയോജ്യനായ ഒരാളെ സ്വതന്ത്രവും സുതാര്യവുമായ രീതിയിൽ തിരഞ്ഞെടുക്കുക എന്നതാണ്…

Read More