
ഭരണഘടന ഭേദഗതി ; പൗരൻമാർക്കിടയിൽ ഹിതപരിശോധനയ്ക്ക് ആഹ്വാനം ചെയ്ത് ഖത്തർ അമീർ
ഭരണഘടന ഭേദഗതി സംബന്ധിച്ച നിർദേശങ്ങളിൽ പൗരന്മാർക്കിടയിൽ ഹിതപരിശോധനക്ക് ആഹ്വാനം ചെയ്ത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. നവംബർ അഞ്ചിന് നടക്കുന്ന ഹിതപരിശോധനയിൽ രാജ്യത്തെ 18 വയസ്സ് തികഞ്ഞ മുഴുവൻ പൗരന്മാരും പങ്കെടുക്കണമെന്ന് ചൊവ്വാഴ്ച പുറപ്പെടുവിച്ച 87ആം നമ്പർ ഉത്തരവിൽ അമീർ ആഹ്വാനം ചെയ്തു. രാവിലെ ഏഴു മുതൽ രാത്രി ഏഴു മണിവരെ നീളുന്ന ഹിതപരിശോധന സുഗമമായി നടത്തുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ പ്രത്യേക റഫറണ്ടം കമ്മിറ്റി രൂപവത്കരിക്കാനും അമീർ നിർദേശിച്ചു. ഹിതപരിശോധനയുടെ ഫലം…