
വഖഫ് ബോർഡ് ബില്ല്; ഹിന്ദു – മുസ്ലിം ഐക്യം തകർക്കാനെന്ന് പ്രതിപക്ഷം: ലോക്സഭയിൽ ശക്തമായ വാക്പോര്
ലോക്സഭയിൽ വഖഫ് ബോർഡ് നിയമ ഭേദഗതി ബില്ലിന് മേൽ ശക്തമായ ചർച്ച. ഭരണപക്ഷത്തെ അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചും പ്രതിപക്ഷ അംഗങ്ങൾ ബില്ലിനെ ശക്തമായി എതിർത്തും ലോക്സഭയിൽ സംസാരിച്ചു. കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് ബില്ല് അവതരിപ്പിക്കാൻ ലോക്സഭയിൽ അനുമതി തേടിയത്. ബില്ലിനെ കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, സമാജ്വാദി, ആം ആദ്മി, സിപിഎം തുടങ്ങിയ എല്ലാ പ്രതിപക്ഷ പാർട്ടി അംഗങ്ങളും തുറന്നെതിർത്തു. ചർച്ചക്കിടെ അഖിലേഷ് യാദവും അമിത് ഷായും തമ്മിൽ രൂക്ഷമായ തർക്കവും സഭയിൽ നടന്നു. ബിൽ വിശദമായ…