
‘പ്രതിഷേധിക്കാൻ പോലും അവസരമുണ്ടാകില്ല’; സംസ്ഥാന സർക്കാരിൻ്റെ വനനിയമ ഭേദഗതി ബില്ലിനെതിരെ പി.വി അൻവർ
സംസ്ഥാന സർക്കാർ അവതരിപ്പിക്കാനിരിക്കുന്ന വനനിയമ ഭേദഗതി ബില്ലിനെതിരെ അതിരൂക്ഷ വിമർശനവുമായി പിവി അൻവർ എംഎൽഎ. വ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ബില്ല് കേരളത്തിലെ 1.30 കോടി ജനത്തെ ബാധിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വന്യജീവി ആക്രമണത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാർ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുതിയ ബില്ല് നിയമമായാൽ വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിക്കാൻ പോലും അവസരം ജനത്തിന് അവസരമുണ്ടാകില്ല. ഫോറസ്റ്റ് ഉദ്യോഗസ്ഥനെ തുറിച്ചു നോക്കിയാൽ പോലും കേസ് എടുക്കാവുന്ന സാഹചര്യമാണ് വരാൻ പോകുന്നത്. ആരെയും ഭയപ്പെടുത്താൻ ഫോറെസ്റ്റ് ഉദ്യോഗസ്ഥരെ…