‘രജനികാന്ത് കുതിരപ്പുറത്ത് കയറ്റിയതും ഞാൻ തെന്നി വീണു, പിന്നാലെ കുതിര വലിച്ചോണ്ട് ഓടി, സെറ്റിലുള്ളവർ ഞെട്ടി’; അംബിക പറയുന്നു

മലയാള സിനിമയിലും തമിഴിലുമൊക്കെ സൂപ്പർതാരങ്ങളുടെ നായികയായിരുന്നു നടി അംബിക. ഇപ്പോഴും അഭിനയത്തിൽ സജീവമായിരിക്കുന്ന നടി തന്റെ അഭിനയ ജീവിതത്തിനിടയിൽ ഉണ്ടായ ചില അപകടങ്ങളെപ്പറ്റി പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. സിനിമാ ചിത്രീകരണത്തിനിടെ മൈസൂരിൽ വച്ച് തനിക്ക് ഉണ്ടായ അപ്രതീക്ഷിത അപകടത്തെക്കുറിച്ചായിരുന്നു അടുത്തിടെ ഒരു അഭിമുഖത്തിൽ അംബിക പറഞ്ഞത്. ഇതിനൊപ്പം രജനികാന്തിനൊപ്പം അഭിനയിച്ച അവിസ്മരണീയ നിമിഷങ്ങളെ കുറിച്ചും സഹോദരി രാധയെ കുറിച്ചും നടി സംസാരിച്ചു. കേരളത്തിൽ ജനിച്ചു വളർന്ന അംബികയും സഹോദരി രാധയുമൊക്കെ തെന്നിന്ത്യയിലെ മുതിർന്ന നായികമാരായി വളർന്നവരാണ്. 1979…

Read More