ട്രംപിന്‍റെ വിശ്വസ്ഥ; അമേരിക്കയുടെ പുതിയ യുഎൻ അംബാസഡറായി എലീസ് സ്റ്റെഫാനിക്
അമേരിക്കയുടെ പുതിയ യുഎൻ അംബാസഡറായി എലീസ് സ്റ്റെഫാനികിനെ നിയമിച്ച് നിയുക്ത പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. നിലവിൽ വാഷിംഗ്ടണിൽ ന്യൂയോർക്കിൽ നിന്നുള്ള ജനപ്രതിനിധി സഭ അംഗമാണ് എലീസ് സ്റ്റെഫാനിക്. എലീസ് ശക്തയായ നേതാവാണെന്നാണ് ട്രംപ് തന്‍റെ രണ്ടാം ടേമിലെ ആദ്യ കാബിനറ്റ് തെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതികരിച്ചത്. പുതിയ ചുമതല അതീവ വിനയത്തോടെ സ്വീകരിക്കുന്നുവെന്നായിരുന്നു എലീസ് പ്രതികരിച്ചത്. പുതിയ നിയോഗം വലിയ ഉത്തരവാദിത്വമാണ്. ലോകത്തിന് വഴികാട്ടിയായാണ് അമേരിക്കയുടെ പ്രവർത്തനങ്ങൾ. അത് തുടരുന്നതായിരിക്കും പ്രവർത്തനങ്ങൾ, എല്ലാവരുടേയും പിന്തുണ വേണമെന്നും അവർ പ്രതികരിച്ചു. വിദേശ…