
ആഡംബര ജീവിതം നയിക്കുന്ന അംബാനിയുടെ വളർത്തുനായയുടെ വിശേഷങ്ങൾ…; കല്യാണത്തിനു വന്നത് 4 കോടിയുടെ കാറിൽ
സ്വകാര്യ ജെറ്റിലും നാലു കോടിയുടെ ബെൻസിലും സഞ്ചരിക്കുന്ന ഒരു വളർത്തുനായയുണ്ട് ഇന്ത്യയിൽ. ആ നായ ഏതാണെന്നല്ലേ, സാക്ഷാൽ അംബാനിയുടെ സ്വന്തം ഗോൾഡൻ റിട്രീവർ. ആ നായയുടെ പേര് ഹാപ്പി. പേരു പോലെതന്നെ ഹാപ്പിയാണ് ആ നായ. ഹാപ്പി താരമായത് അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹദിനത്തിലാണ്. ബനാറസ് സിൽക്ക് വസ്ത്രങ്ങൾ ധരിച്ച് ആഡംബര ബെൻസിലായിരുന്നു ഹാപ്പി വിവാച്ചടങ്ങിനെത്തിയത്. ലോകമെമ്പാടുമുള്ള വിവിഐപികൾ പങ്കെടുത്ത ചടങ്ങിൾ ഹാപ്പി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. അംബാനികുടംബത്തിലെ അംഗമായിത്തന്നെ പരിഗണിക്കുന്നതുകൊണ്ടാണ് വളർത്തുനായയെ വിവാഹച്ചടങ്ങിൽ പങ്കെടുപ്പിക്കാൻ…