
അംബാനി കുടുംബത്തെ അറിയില്ല; കടം വാങ്ങിയ മാലയിലെ ഡയമണ്ട് കാണാതായി, എല്ലാ സന്തോഷവും നഷ്ടപ്പെട്ടു; കിം കര്‍ദാഷിയാൻ
വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും ഇളയപുത്രന്‍ ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹം 2024 ജൂലൈയിലായിരുന്നു . വിവാഹാഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അതിഥികളായി എത്തിയിരുന്നു. അമേരിക്കന്‍ ടെലിവിഷന്‍ താരവും സംരംഭകയുമായ കിം കര്‍ദാഷിയാനും സഹോദരി ക്ലോയി കര്‍ദാഷിയാനും ലോസ് ആഞ്ജലിസില്‍ നിന്നാണ് മുംബൈയിലെത്തിയത്. എന്നാല്‍ അംബാനി കുടുംബത്തെ തനിക്ക് വ്യക്തിപരമായി അറിയില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കിം കര്‍ദാഷിയാന്‍. ‘യഥാര്‍ഥത്തില്‍ എനിക്ക് അംബാനിമാരെ അറിയില്ല. ഒരു പൊതുസുഹൃത്ത് വഴിയാണ്…