മുതിർന്ന സിപിഐഎം നേതാവ് ജി.സുധാകരനെ ഒഴിവാക്കി അമ്പലപ്പുഴ ഏരിയാ സമ്മേളനം; പാർട്ടി പദവികൾ ഇല്ലാത് കൊണ്ടാകും ഒഴിവാക്കിയതെന്ന് ജി.സുധാകരൻ

ആലപ്പുഴയിലെ മുതിർന്ന സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരനെ പൂർണമായി ഒഴിവാക്കി ഏരിയാ സമ്മേളനം. ഇദ്ദേഹത്തിൻ്റെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം ദൂരെ നടക്കുന്ന സിപിഐഎം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിൽ നിന്നാണ് പൂർണമായി ഒഴിവാക്കിയത്. ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും ജി സുധാകരന് ക്ഷണമില്ല. ഏരിയാ സമ്മേളനത്തിൻ്റെ ഉദ്ഘാടനത്തിലും ജി സുധാകരന് ക്ഷണം ഉണ്ടായിരുന്നില്ല. സമ്മേളന ദിവസങ്ങളിൽ ജി സുധാകരൻ വീട്ടിൽ തന്നെയുണ്ട്. നിലവിൽ സിപിഐഎം ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാണ് ജി സുധാകരൻ. തനിക്ക്…

Read More

‘സിപിഎം വോട്ട് അമ്പലപ്പുഴയിലടക്കം ബിജെപിയ്ക്ക് പോയി’; ജില്ലാ സെക്രട്ടറി

ആലപ്പുഴയിൽ പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും സിപിഎം വോട്ട് ബിജെപിയ്ക്ക് പോയെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു. പാർട്ടിക്ക് ലഭിക്കേണ്ട പരമ്പരാഗത വോട്ട് നഷ്ടമായി. ന്യൂനപക്ഷ വോട്ട് കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും കിട്ടിയില്ല. അമ്പലപ്പുഴയിലടക്കം സിപിഎം വോട്ട് ബിജെപിയ്ക്ക് പോയെന്നും ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു. പാർട്ടിയ്ക്ക് ന്യൂനപക്ഷ വോട്ടും കിട്ടിയില്ല. പാർട്ടി തിരുത്തേണ്ട കാര്യങ്ങൾ ഉണ്ട് അത് തിരുത്തുമെന്നും ആർ നാസർ പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ ഉന്നയിച്ച വിമർശനങ്ങൾക്കും നാസർ മറുപടി നൽകി….

Read More