
മധുമിത കൊലക്കേസ്: മുൻ മന്ത്രി അമർമണിയെ മോചിപ്പിച്ച് യുപി സർക്കാർ
കവയിത്രി മധുമിത ശുക്ല കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഉത്തർ പ്രദേശ് മുൻമന്ത്രി അമർമണി ത്രിപാഠി ജയിൽമോചിതനാകുന്നു. ത്രിപാഠിയെ മോചിപ്പിക്കുന്നതിനുള്ള ഉത്തരവ് വ്യാഴാഴ്ച പുറത്തിറങ്ങി. കേസിലെ കൂട്ടുപ്രതിയും ത്രിപാഠിയുടെ ഭാര്യയുമായ മധുമണി ത്രിപാഠിയുടെ ശിക്ഷയും ഇളവ് ചെയ്തിട്ടുണ്ട്. ഇവരും ജയിൽ മോചിതയാകും. അമർമണിയും മധുമണിയും ഇരുപതു വർഷത്തോളം തടവ് അനുഭവിച്ചിട്ടുണ്ടെന്നും ഇരുവരുടെയും നല്ല പെരുമാറ്റവും ഉൾപ്പെടെയുള്ളവ പരിഗണിച്ചാണ് ശിക്ഷ ഇളവ് ചെയ്യുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു. അതേസമയം, അമർമണി ത്രിപാഠിയെയും മധുമണിയെയും വിട്ടയക്കാനുള്ള യു.പി. സർക്കാർ തീരുമാനം…