അമരാവതി സെൻട്രൽ ജയിലിലെ സ്ഫോടനം ; അന്വേഷണം തുടങ്ങി

മഹാരാഷ്ട്രയിലെ അമരാവതി സെൻട്രൽ ജയിലിൽ സ്ഫോടനം. ആർക്കും പരിക്കില്ല. നാടൻ ബോംബ് ആണ് ഉപയോഗിച്ചതെന്ന് കണ്ടെത്തി. ബോംബ് സ്ക്വാഡ് ജയിലിൽ പരിശോധന നടത്തി. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ജയിലിലെ 6, 7 ബാരക്കുകള്‍ക്ക് സമീപമാണ് സ്ഫോടകവസ്തു എറിഞ്ഞത്. എവിടെ നിന്നാണ് ബോംബ് ജയിലിനുള്ളിൽ എത്തിയതെന്നോ ആരാണ് എറിഞ്ഞതെന്നോ വ്യക്തമല്ല. കമ്മീഷണർ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്ലാസ്റ്റിക് ബോളിന്‍റെ വലിപ്പത്തിലുള്ള ബോംബാണ് പൊട്ടിയതെന്ന് കമ്മീഷണർ നവീൻചന്ദ്ര റെഡ്ഡി പറഞ്ഞു.

Read More

അമരാവതി ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം ; പ്രഖ്യാപനവുമായി നിയുക്ത മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം അമരാവതിയായിരിക്കുമെന്ന് തെലുങ്ക് ദേശം പാര്‍ട്ടി(ടി.ഡി.പി) തലവന്‍ ചന്ദ്രബാബു നായിഡു. സംസ്ഥാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് ഒരു ദിവസം മുമ്പാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നാളെയാണ്(ബുധനാഴ്ച) ചന്ദ്രബാബു നായിഡു ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്.അമരാവതി ആന്ധ്രാപ്രദേശിന്റെ ഏക തലസ്ഥാനമായിരിക്കുമെന്നും പോളവാരം ജലസേചന പദ്ധതി പൂർത്തിയാക്കുമെന്നും നായിഡു വ്യക്തമാക്കി. വിശാഖപട്ടണത്തെ സാമ്പത്തിക തലസ്ഥാനമായും വിപുലമായ പ്രത്യേക നഗരമായും വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ”അമരാവതി നമ്മുടെ തലസ്ഥാനമായിരിക്കും. ഞങ്ങൾ ക്രിയാത്മക രാഷ്ട്രീയമാണ് പിന്തുടരുക, അല്ലാതെ പ്രതികാര രാഷ്ട്രീയമല്ല. മൂന്നു തലസ്ഥാനമെന്ന…

Read More