
സാഹസികരെ വരൂ…; ആമപ്പാറ അണിഞ്ഞൊരുങ്ങുന്നു
ഇടുക്കി എന്നും സഞ്ചാരികളുടെ പറുദീസയാണ്. വിദേശസഞ്ചാരികൾ ധാരളമെത്തുന്ന ജില്ലകൂടിയാണ് ഇടുക്കി. മാത്രമല്ല, സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ് ഇടുക്കി എന്ന സുന്ദരി. തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള ആമപ്പാറയിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഇക്കോ ടൂറിസം പദ്ധതി നിർമാണം പൂർത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങിയിരിക്കുകയാണ്. നെടുങ്കണ്ടം-തൂക്കുപാലം-രാമക്കൽമേട്ടിൽനിന്ന് ആറ് കിലോമീറ്റർ മാത്രം അകലെയുള്ള ആമപ്പാറയിൽ ‘ജാലകം എക്കോ ടൂറിസം കേന്ദ്രം’ സമർപ്പിക്കുന്നതോടെ ജില്ലയുടെ വിനോദസഞ്ചാര ഭൂപടത്തിലെ ഹോട്ട് സ്പോട്ടായി മാറും ആമപ്പാറ. രാമക്കൽമേട്-ആമപ്പാറയിൽ സഞ്ചാരികളെത്തുന്നവർക്കു ജീപ്പിലൂടെയുള്ള സാഹസികയാത്രയും ആസ്വദിക്കാം. അത്രയ്ക്കു…