ചരിത്ര നേട്ടവുമായി അമൻ സെഹ്റാവത്ത്; ലോക ഗുസ്തി റാങ്കിങ്ങിൽ രണ്ടാമത്

ലോക ഗുസ്തി റാങ്കിങ്ങിൽ അമൻ സെഹ്റാവത്തിന് ചരിത്ര നേട്ടം. പാരിസ് ഒളിമ്പിക്സ് ഗുസ്തിയിൽ വെങ്കല മെഡൽ നേടി ഇന്ത്യയുടെ അഭിമാനമായ അമൻ സെഹ്റാവത്ത് ലോക ഗുസ്തി റാങ്കിങ്ങിൽ 57 കിലോഗ്രാം വിഭാഗത്തിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ഓ​ഗസ്റ്റ് 18നാണ് പുതിയ റാങ്കിങ് പുറത്തുവന്നത്. 59000 പോയന്റുമായി ജപ്പാന്റെ റെയ് ഹിഗുച്ചി ഒന്നാം റാങ്ക് പിടിച്ചപ്പോൾ അമന് 56000 പോയന്റാണുള്ളത്. ഒളിമ്പിക്സിന് മുമ്പ് ഇന്ത്യൻ താരം ആറാം സ്ഥാനത്തായിരുന്നു. ഒളിമ്പിക്സ് ഗുസ്തിയിൽ ഇത്തവണ ഇന്ത്യക്കായി മെഡൽ നേടാനായ ഏക താരം…

Read More

പാരിസില്‍ വെങ്കലം; അമന്‍ സെഹ്‌രാവത്തിന് റെയില്‍വേയില്‍ സ്ഥാനക്കയറ്റം

പാരിസ് ഒളിംപിക്‌സില്‍ ഗുസ്തി വെങ്കലം നേടിയ അമന്‍ സെഹ്‌രാവത്തിനു റെയില്‍വേ ജോലിയില്‍ സ്ഥാനക്കയറ്റം. നോര്‍ത്ത് റെയില്‍വേസില്‍ താരത്തെ ഓഫീസര്‍ ഒണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി (ഒഎസ്ഡി) പോസ്റ്റിലേക്കാണ് താരത്തിനു പ്രമോഷന്‍. ഒളിംപിക്‌സില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന അനുപമ നേട്ടത്തോടെയാണ് 21കാരന്‍ പാരിസില്‍ വെങ്കലം നേടിയത്. പുരുഷന്‍മാരുടെ 57 കിലോ വിഭാഗത്തിലാണ് താരം ഗുസ്തി വെങ്കലം സ്വന്തമാക്കിയത്.താരത്തിന്റെ ആത്മ സമര്‍പ്പണവും കഠിനാധ്വാനവും എടുത്തു പറഞ്ഞാണ് നോര്‍ത്തേണ്‍ റെയില്‍വേ സ്ഥാനക്കയറ്റം സംബന്ധിച്ചു വ്യക്തമാക്കിയത്. രാജ്യത്തിനു അഭിമാനകരമായ…

Read More

പാരീസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ; ഗുസ്തിയിൽ വെങ്കല നേട്ടവുമായി അമൻ ഷെറാവത്ത്

പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ നേട്ടം. പുരുഷൻമാരുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ അമൻ ഷെറാവത്താണ് ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചത്. വെള്ളിയാഴ്ച നടന്ന വെങ്കല മെഡൽ പോരാട്ടത്തിൽ പോർട്ടോറിക്കോയുടെ ഡാരിയൻ ടോയ് ക്രൂസിനെ കീഴടക്കിയാണ് ഇന്ത്യൻ താരം വെങ്കലമണിഞ്ഞത്. 13-5നായരുന്നു അമൻ ഷെറാവത്തിന്റെ വിജയം. ഒള്പിമ്പിക് ചരിത്രത്തിൽ ഇന്ത്യക്ക് വേണ്ടി മെഡൽ നേടുന്ന ഏഴാമത്തെ ഇന്ത്യൻ ഗുസ്തി താരമായി അമൻ ഷെറാവത്ത് മാറി. ആദ്യ മത്സരത്തിൽ നോർത്ത് മാസിഡോണിയയുടെ വ്‌ളാദിമിർ ഇഗോറോവിനെ 10-0ത്തിന് തോൽപ്പിച്ചാണ് അമൻ…

Read More

പുരുഷ ഗുസ്തിയില്‍ അമന്‍ ഷെരാവത് സെമിയില്‍

ഒളിംപിക്‌സ് ഗുസ്തിയില്‍ പുരുഷ വിഭാഗം 57 കിലോ പോരാട്ടത്തില്‍ ഇന്ത്യയുടെ അമന്‍ ഷെരാവത് സെമിയിലേക്ക് മുന്നേറി. മുന്‍ ലോക ചാംപ്യന്‍ അല്‍ബേനിയയുടെ സെലിംഖാന്‍ അബകരോവിനെ വീഴ്ത്തിയാണ് താരം അവസാന നാലിലെത്തിയത്. 11-0 എന്ന സ്കോറിന്‍റെ കരുത്തുറ്റ ജയത്തോടെയാണ് ഇന്ത്യന്‍ താരം മുന്നേറിയത്. പ്രീ ക്വാര്‍ട്ടറില്‍ വടക്കന്‍ മാസിഡോണിയ താരം വ്‌ലാദിമിര്‍ ഇഗോര്‍വിനെയാണ് വീഴ്ത്തിയാണ് അമ‍‍ന്‍ ക്വാര്‍ട്ടറിലേക്ക് കടന്നത്. പ്രീ ക്വാര്‍ട്ടറില്‍ ആധികാരിക വിജയമാണ് താരം സ്വന്തമാക്കിയത്. 10-0 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരം അവസാന എട്ടിലേക്ക് കടന്നത്….

Read More