തട്ടം പരാമർശം പാർട്ടി നയമല്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു; ജലീലിന്റെ കുറിപ്പ് പങ്കുവച്ചത് അതിനാലെന്ന് എ.എം. ആരിഫ് എം.പി.

സി.പി.എം. സംസ്ഥാന സമിതിയംഗം അഡ്വ. കെ. അനിൽകുമാറിന്റെ വിവാദ തട്ടം പരാമർശം പാർട്ടി നയമല്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞതായി എ.എം. ആരിഫ് എം.പി. ആ പശ്ചാത്തലത്തിലാണ് കെ.ടി. ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. പാർട്ടിയുടെ നയത്തിൽനിന്നുകൊണ്ടുള്ള പ്രതികരണമാണ് ജലീലിന്റേതെന്നും ആരിഫ് എം.പി. പറഞ്ഞു. തട്ട പരാമർശം സംബന്ധിച്ച വീഡിയോ എം.വി. ഗോവിന്ദൻ മാഷിന് അയച്ചുകൊടുത്തു. അനിൽ കുമാർ അത്തരത്തിൽ പരാമർശിച്ചിട്ടുണ്ടെങ്കിൽ അത് പാർട്ടി നയമല്ലെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ പശ്ചാത്തലത്തിലാണ് കെ.ടി. ജലീലിന്റെ…

Read More