ആലുവയിൽ ഒൻപത് വയസുകാരിയെ പീഡിപ്പിച്ച സംഭവം; കുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ച് മന്ത്രി പി.രാജീവ്

ആലുവയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ച് മന്ത്രി പി.രാജീവ്. മെഡിക്കല്‍ കോളേജിലെത്തിയാണ് മന്ത്രി മാതാപിതാക്കളെ സന്ദർശിച്ചത്. എല്ലാ സഹായവും സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന് ഉറപ്പ് നല്‍കിയെന്ന് മന്ത്രി അറിയിച്ചു. കുട്ടിക്കായി മെച്ചപ്പെട്ട സൗകര്യം ഉറപ്പ് വരുത്തുന്നതിനാവശ്യമായ കാര്യങ്ങള്‍ ശിശുക്ഷേമ സമിതിയുമായി ആലോചിച്ചതിന് ശേഷം നടപ്പിലാക്കും.പെണ്‍കുട്ടിക്ക് അടിയന്തിര സഹായമായി ഒരു ലക്ഷം രൂപ ശിശുവികസന വകുപ്പ് ആശ്വാസനിധിയില്‍ നിന്ന് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി രാജീവ് പറഞ്ഞു. മന്ത്രി പി രാജീവിന്റെ കുറിപ്പിന്റെ പൂർണരൂപം താഴെ: ”ആലുവയില്‍ അതിക്രമത്തിനിരയായ 8…

Read More

ആലുവയിൽ എട്ട് വയസുകാരിയെ പീഡിപ്പച്ച പ്രതി പിടിയിൽ ; പിടിയിലായത് തിരുവനന്തപുരം സ്വദേശി ക്രിസ്റ്റിൽ

ആലുവയിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പിടിയിലായി. തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി ക്രിസ്റ്റില്‍ രാജാണ് പിടിയിലായത്. എറണാകുളത്ത് നിന്ന് തന്നെയാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. ആലുവ ഈസ്റ്റ് പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്നാണ് ലഭ്യമാകുന്ന വിവരം. പൊലീസ് സ്റ്റേഷനിലെത്തിക്കാതെ രഹസ്യകേന്ദ്രത്തില്‍ വെച്ചാണ് ഇയാളെ ചോദ്യം ചെയ്യുന്നതെന്നും സൂചനകളുണ്ട് മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളാണ് പീഡനത്തിന് ഇരയായത്. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടി…

Read More

‘കേരളത്തിലായതിനാൽ അറിഞ്ഞു, മറ്റിടങ്ങളിലേത് പുറംലോകം അറിയുന്നുപോലുമില്ല’, ആലുവ പീഡനത്തിൽ കെ. കെ ശൈലജ

ആലുവയിൽ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച അതിദാരുണ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി കെ കെ ശൈലജ. കേരളത്തിൽ ആയതുകൊണ്ടാണ് പീഡന വിവരം അറിയുന്നതും നടപടിയെടുക്കുന്നതുമെന്നും മറ്റു സ്ഥലങ്ങളിൽ നടക്കുന്ന ക്രൂരകൃത്യങ്ങളൊന്നും പുറംലോകം അറിയുന്നത് പോലുമില്ലെന്നും ശൈലജ പ്രതികരിച്ചു. കേരളത്തിലേക്ക് മയക്കുമരുന്നിന്റെ പ്രവാഹമാണ്. അതിന് തടയിടേണ്ടത് അത്യാവശ്യമാണ്. ആലുവയിൽ കുഞ്ഞിനോട് ക്രൂരതകാണിച്ച പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ശൈലജ വിശദീകരിച്ചു. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്നാം ക്ലാസുകാരിയെ പ്രതി…

Read More

ആലുവ പീഡനം: പ്രതി മോഷ്ടാവെന്ന് സൂചന

ആലുവയിൽ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച പ്രതി മോഷ്ടാവെന്ന് പ്രാഥമിക നിഗമനം. ഇയാൾ മറ്റൊരു വീട്ടിലേക്ക് മോഷണത്തിനായി പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇയാൾ സ്ഥിരം ക്രിമിനലാണെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതി തിരിവനന്തപുരം സ്വദേശിയാണെന്നും സൂചനയുണ്ട്. ഇന്ന്‌ പുലർച്ചെയാണ് ഒമ്പത് വയസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഇയാൾ കുട്ടിയുമായി പോകുന്നത് അയൽവാസിയായ സുകുമാരൻ എന്ന വ്യക്തി കണ്ടിരുന്നു. പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നാട്ടുകാർ നടത്തിയ തിരച്ചിലിൽ സമീപത്തെ വയലിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി കളമശ്ശേരി മെഡിക്കൽ…

Read More

ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്തു; ,സാമ്പത്തിക പ്രതിസന്ധിയെന്ന് നിഗമനം

എറണാകുളം ആലുവ കുറമശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറുമശേരി സ്വദേശികളായ ദമ്പതികളും മകനുമാണ് മരിച്ചത്. കുറുമശേരി സ്വദേശി ഗോപി, ഭാര്യ ഷീല , മകൻ ഷിബിൻ എന്നിവരാണ് മരിച്ചത്. മകന്റെ സാമ്പത്തിക ബാധ്യതയാണ് കുടുംബത്തെ കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. അയല്‍വാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്. ചെങ്ങമനാട് പൊലീസ് അന്വേഷണം നടത്തിവരുകയാണ്.സാമ്പത്തിക പ്രതിസന്ധി മൂലം വലിയ മാനസിക വിഷമത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Read More

ആലുവയിൽ എട്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതിയെ തിരിച്ചറിഞ്ഞു; നാട്ടുകാരൻ തന്നെയെന്ന് പൊലീസ്, പ്രതിക്കിയി അന്വേഷണം ഊർജിതം

എറണാകുളം ആലുവയിൽ അതിഥി തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. നാട്ടുകാരനായ ആളാണ് കൃത്യം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയുടെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടി പ്രതിയുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞുവെന്നും ആളെ ഉടൻ പിടികൂടുമെന്നും എറണാകുളം റൂറൽ എസ് പി വിവേക് കുമാർ പറഞ്ഞു. ഇന്ന് പുലർച്ചെയാണ് അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്നാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ശബ്ദം കേട്ട നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. പ്രതി…

Read More

ആലുവയില്‍ വീണ്ടും കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനം

ആലുവയില്‍ വീണ്ടും തട്ടിക്കൊണ്ടുപോയി പീഡനം. അതിഥി തൊഴിലാളികളായ രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ചാത്തൻ പുറത്ത് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. മാതാപിതാക്കള്‍ക്ക് ഒപ്പം ഉറങ്ങിയ കുട്ടിയെ കാണാതായതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിന് ഒടുവില്‍ സമീപത്തെ പാടത്തു നിന്നാണ് വസ്ത്രങ്ങളില്ലാത്ത നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. ആരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Read More

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; കുറ്റപത്രം പൊലീസ് ഇന്ന് കോടതിയിൽ നൽകും

ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം പൊലീസ് ഇന്ന് കോടതിയിൽ നൽകും. കൃത്യം നടന്ന് 35 ദിവസത്തിനുള്ളിലാണ് കുറ്റപത്രം പൊലീസ് നൽകുന്നത്. ബിഹാർ സ്വദേശി അസ്ഫാക്ക് ആലം ആണ് കേസിലെ ഏക പ്രതി. സംഭവത്തിൽ 100 സാക്ഷികളുണ്ട്. വിചാരണ വേഗത്തിൽ ആക്കാനും പോലീസ് അപേക്ഷ നൽകും. ജൂലൈ 28നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ബലാത്സംഗം ആയിരുന്നു പ്രതിയുടെ ലക്ഷ്യം. ബലാത്സം​ഗത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയത്. കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കൽ…

Read More

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; പ്രതിയുമായി തെളിവെടുപ്പ് നടത്തി

ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക്കുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ആലുവ മാർക്കറ്റിൽ നടത്തിയ തെളിവെടുപ്പിൽ കുട്ടിയുടെ ചെരുപ്പും കഴുത്തിൽ ചുറ്റി ശ്വാസം മുട്ടിച്ച തുണിയും പൊലീസ് കണ്ടെടുത്തു. പ്രതി അസഫാക് ആലം തന്നെയാണ് ഇത് പൊലീസിന് കാണിച്ച് കൊടുത്തത്. ചോദ്യം ചെയ്യലിനിടെ ഇക്കാര്യം അസഫ്ക് പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. കൊലപാതകം നടന്ന സ്ഥലത്തിന് അല്‍പം മാറിയാണ് ഇവ ഉപേക്ഷിച്ചിരുന്നത്. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യത്തിൽ നേരത്തെ തന്നെ അറസ്റ്റിലായ ക്രിമിനലാണ് അസഫാക് ആലം…

Read More

ആലുവയിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; പ്രതി പിടിയിൽ, കുട്ടിയെ കണ്ടെത്താനായില്ല

ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയെ കണ്ടെത്താനായി വ്യാപക തിരച്ചിൽ. ബിഹാർ സ്വദേശികളുടെ മകളെ തട്ടികൊണ്ടുപോയ അസം സ്വദേശി അസ്ഫക് ആലം പൊലീസ് കസ്റ്റഡിയിലാണെങ്കിലും ഇയാളിൽ നിന്ന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പ്രതി മദ്യലഹരിയിലായതാണ് കാരണം. ഇന്നലെ രാത്രി തോട്ടക്കാട്ടുകരയിൽ നിന്നാണ് അസ്ഫക് ആലത്തെ പിടികൂടിയത്. ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് ബിഹാർ സ്വദേശികളായ മഞ്ജയ് കുമാർ – നീത ദമ്പതികളുടെ മകൾ ചാന്ദ്‌നിയെ അസ്ഫക് ആലം തട്ടിക്കൊണ്ടുപോയത്. ജ്യൂസ് വാങ്ങി നൽകിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് മാതാപിതാക്കൾ  പറഞ്ഞത്….

Read More