
ആലുവയിലെ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയെ പിടികൂടാൻ സമൂഹം മുന്നിട്ടിറങ്ങി; എല്ലാവർക്കും നന്ദിയെന്ന് എഡിജിപി
ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചു.കേരള സർക്കാരിന്റെയും കേരള പൊലീസിന്റെയും കഠിനാധ്വാനത്തിന്റെ ഫലമാണ് ഇതെന്ന് എഡിജിപി എം ആർ അജിത് കുമാർ പറഞ്ഞു. പ്രതിയെ പിടിക്കാണ സമൂഹം തന്നെ മുന്നിട്ടിറങ്ങി.കൂടെ പ്രവർത്തിച്ചവർക്ക് നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളരെ വേഗത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചു. അതിന് സഹായിച്ചത് നാട്ടുകാരാണ്. നാട്ടുകാർ സഹായിച്ചില്ലെങ്കിൽ ഒരുപക്ഷെ പ്രതി നാടുവിട്ടേനെ. കേരള സമൂഹം ഒന്നാകെ കൂടെ നിന്നു. കേരള പൊലീസിനെ സംബന്ധച്ച്…