വൻ മയക്കുമരുന്ന് വേട്ട; രണ്ട് യുവാക്കൾ പിടിയിൽ

എറണാകുളം റൂറലിൽ വൻ മയക്കുമരുന്ന് വേട്ട. എൽഎസ്ഡി സ്റ്റാമ്പ് ഉൾപ്പെടെയുള്ള സിന്തറ്റിക് ലഹരികളുമായി രണ്ട് യുവാക്കളാണ് പോലീസ് പിടിയിലായത്. വാഴക്കുളം സ്വദേശി മുഹമ്മദ് അസ്ലം, ശ്രീമൂലനഗരം സ്വദേശി അജ്‌നാസ് എന്നിവരെയാണ് ആലുവ റൂറൽ പോലീസ് പിടികൂടിയത്. മുഹമ്മദ് അസ്ലമിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 26 ഗ്രാം എംഡിഎയും രണ്ട് കിലോ കഞ്ചാവുംകണ്ടെത്തി. ബംഗളൂരു ഒഡീഷ എന്നിവിടങ്ങളിൽ നിന്നാണ് ഇയാൾ ലഹരി എത്തിച്ചിരുന്നത്. പ്രതികളെ റിമാൻഡ് ചെയ്തു.

Read More