‘കുഞ്ഞുങ്ങളെ അതിക്രമങ്ങൾക്ക് ഇരയാക്കുന്നവർക്കുള്ള ശക്തമായ താക്കീത്’; മുഖ്യമന്ത്രി

കുഞ്ഞുങ്ങളെ അതിക്രമങ്ങൾക്ക് ഇരയാക്കുന്നവർക്കുള്ള ശക്തമായ താക്കീതുകൂടിയാണ് ആലുവ കേസിലെ വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമഗ്രവും പഴുതടച്ചതുമായ അന്വേഷണത്തിലൂടെയും വിചാരണയിലൂടെയും കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നൽകിയ അന്വേഷകസംഘത്തെയും പ്രോസിക്യൂഷനെയും അഭിനന്ദിക്കുന്നെന്ന് മുഖ്യമന്ത്രി പത്രക്കുറിപ്പിലൂടെ അറിയിച്ചു. ‘ആലുവയിൽ അഞ്ച് വയസ്സുകാരിയെ പിച്ചിച്ചീന്തി ജീവനെടുത്ത കുറ്റവാളിക്ക് നീതിപീഠം വധശിക്ഷ വിധിച്ചിരിക്കുകയാണ്. ശിശുദിനത്തിലെ ഈ വിധി കുഞ്ഞുങ്ങളെ അതിക്രമങ്ങൾക്ക് ഇരയാക്കുന്നവർക്കുള്ള ശക്തമായ താക്കീതുകൂടിയാണ്. സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച അത്യന്തം ഹീനമായ ക്രൂരതയ്ക്കാണ് ആ കുഞ്ഞ് ഇരയായത്. കുറ്റവാളിയെ പിടികൂടുന്നതിനും നിയമത്തിന് മുന്നിൽ…

Read More

ആലുവയിൽ അഞ്ച് വയസുകാരിയെ കൊന്ന കേസ്; വേഗത്തിൽ വിചാരണ പൂർത്തിയാക്കാൻ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്ക്യൂട്ടർമാരെ നിയമിക്കാൻ സർക്കാർ തീരുമാനം

ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വേഗത്തിൽ വിചാരണ പൂർത്തിയാക്കാൻ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്ക്യൂട്ടർമാരെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. ആലുവ എസ് പി ഓഫീസിൽ നിന്ന് മൂന്ന് അഭിഭാഷകരുടെ പാനൽ ഇതിനായി സർക്കാരിന് സമർപ്പിച്ചു. അവനീഷ് കോയിക്കര, ജെയ്സൺ ജോസഫ്, മോഹൻരാജ് എന്നിവരുടെ പേരുകളാണ് പാനലിൽ ഉൾപ്പെടുന്നത്. നടത്തിയ എല്ലാ ക്രിമിനൽ കേസുകളും വിജയിച്ച ചരിത്രമാണ് അവനീഷ് കോയിക്കരയുടേത്. ആലുവ പോക്സോ കോടതിയിലെ പ്രമുഖ അഭിഭാഷകനാണ് ജെയ്സൺ ജോസഫ്. ഉത്തര, വിസ്മയ കേസുകളിലെ സ്പെഷ്യൽ…

Read More