ഷാർജ ഇന്ത്യൻ സ്‌കൂൾ അലുംനി അസോസിയേഷൻ ഉദ്ഘാടനം ചെയ്തു
നാലര പതിറ്റാണ്ടിന്റെ ഗതകാല ചരിത്ര ഓർമ്മകളുമായി ഷാർജ ഇന്ത്യൻ സ്‌കൂളിലെ ആയിരത്തിലേറെ പൂർവ വിദ്യാർത്ഥികൾ ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ ഒത്തു ചേർന്നു. അലുംനി അസോസിയേഷന്റെ (സിസാ) ഉദ്ഘാടനവും ലോഗോയുടെ പ്രകാശനവും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര നിർവഹിച്ചു. ഓർക്കാഡ് ഗ്രൂപ്പ് സ്ഥാപകയും സി.ഇ.ഓ യുമായ ഡോ.വന്ദന ഗാന്ധി മുഖ്യാതിഥി ആയിരുന്നു. അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് ആശംസാ പ്രസംഗം നടത്തി. പൂർവ വിദ്യാർത്ഥികളായ സിനിമാ താരവും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ഐമ…