
എണ്ണ ശുദ്ധീകരണ മേഖലയിൽ പുതിയ കുതിപ്പുമായി കുവൈത്തിലെ അൽസുർ റിഫൈനറി
കുവൈത്തിലെ എണ്ണ ശുദ്ധീകരണ മേഖലയിൽ പുതിയ കുതിപ്പുമായി അൽസുർ റിഫൈനറി പൂർണമായും പ്രവർത്തന സജ്ജമായി. റിഫൈനറി പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനത്തിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഭാഗമായി. പദ്ധതിയുടെ സ്മാരക ഫലകം അമീർ അനാച്ഛാദനം ചെയ്തു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്, ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയും കുവൈത്ത് പെട്രോളിയം കോർപറേഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോ. ഇമാദ് അൽ അത്തിഖി, കുവൈത്ത് പെട്രോളിയം കോർപറേഷൻ സി.ഇ.ഒ ശൈഖ്…